ഹോം » കായികം » 

കേരളം സമ്മാനിക്കുന്നത് മനോഹര സ്മരണകള്‍: സച്ചിന്‍

വെബ് ഡെസ്‌ക്
October 18, 2015

SACHINകൊച്ചി: കേരളത്തില്‍ ഓരോ തവണ വരുമ്പോഴും അതിമനോഹരമായ സ്മരണകളാണ് തനിക്കു ലഭിക്കുന്നതെന്ന് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ എസ്‌കോര്‍ട്ടുകളായ കുട്ടികളുമായി സംവദിക്കുകയായിരുന്നു സച്ചിന്‍.
മുംബൈയിലെത്തിയാല്‍ കേരളത്തിലെ അനുഭവങ്ങള്‍ ഓര്‍ക്കാറുണ്ട്.

ഒരു ബോള്‍ ബോള്‍ ബോയ് ആയാണു തന്റെയും തുടക്കം. കഴിഞ്ഞ ലോകകപ്പില്‍ അംബാസിഡറായി. സ്വപ്‌നം കാണാനും അതു യാഥാര്‍ഥ്യമാക്കാനും കഴിഞ്ഞാല്‍ നമുക്ക് വിജയത്തിലെത്താം. നമുക്കു മുന്നില്‍ എപ്പോഴും ഒരു സ്വപ്‌നമുണ്ടാകണം. അതു യഥാര്‍ഥ്യമാക്കാന്‍ യത്‌നിക്കണമെന്നും സച്ചിന്‍.

Related News from Archive
Editor's Pick