ഹോം » കേരളം » 

സന്നിധാനത്ത് വന്‍ ഭക്തജന പ്രവാഹം

October 19, 2015

sabarimala-rushശബരിമല: സന്നിധാനത്ത് വന്‍ ഭക്തജനപ്രവാഹം. തുലാമാസ പൂജകള്‍ക്കായി നടതുറന്നപ്പോള്‍ മുതല്‍തന്നെ അയ്യപ്പദര്‍ശനത്തിനായി സന്നിധാനത്തേക്ക് ഭക്തസഹസ്രങ്ങളാണ് എത്തിയത്. മേല്‍ശാന്തി നറുക്കെടുപ്പ്ദിനംകൂടിയായ തുലാം 1 ന് പുലര്‍ച്ചെ മുതല്‍തന്നെ ദേവ ദര്‍ശനത്തിനായി  ഫ്‌ളൈഓവറുകളിലും തിരുമുറ്റത്തും നടപ്പന്തലിലുമായി  ഭക്തരുടെ നീണ്ടനിരതന്നെ രൂപപ്പെട്ടു.

മണ്ഡലക്കാലംപടിവാതില്‍ക്കല്‍ എത്തിയിട്ടും ശബരിമലയിലെ ഒരുക്കങ്ങള്‍ മന്ദഗതിയിലാണെന്ന് ആക്ഷേപം ഉയരുന്നു. ഭക്തസഹസ്രങ്ങള്‍ കടന്നുവരുന്ന പമ്പമുതല്‍ സന്നിധാനം വരെയുള്ള കാനനപാതയില്‍ പലയിടത്തും ചപ്പുചവറുകള്‍ നിറഞ്ഞുകിടക്കുന്നു. ശബരിമലയിലും വേണ്ടത്ര ശുചീകരണ പ്രവര്‍ത്തികള്‍ നടക്കുന്നില്ല. ഭസ്മക്കുളത്തിന് സമീപമുള്ള ശുചിമുറികളില്‍ നിന്നും മാലിന്യങ്ങള്‍ പുറത്തേക്ക് ഒഴുകുന്ന നിലയിലാണ്. പലയിടത്തും കെട്ടിടങ്ങളുടെ അറ്റകുറ്റപണികളും ചായംപൂശലും ആരംഭിച്ചിട്ടുണ്ടെങ്കിലും പണികള്‍ ഇഴഞ്ഞാണ് നീങ്ങുന്നത്.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick