ഹോം » കേരളം » 

പ്രഥമ പവിഴമല്ലി പുരസ്‌കാരം ജയറാമിന്

വെബ് ഡെസ്‌ക്
October 18, 2015

chottanikkaraഎറണാകുളം: നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് ചോറ്റാനിക്കര ക്ഷേത്രത്തിലെ പവിഴമല്ലിത്തറയില്‍ മേളപ്പെരുമയില്‍ പ്രമാണിവേഷത്തില്‍ ഇത്രവണയും ജയറാം കൊട്ടിക്കയറി.

ഇത് രണ്ടാം തവണയാണ് ജയറാം പവിഴമല്ലിത്തറ മേളത്തിന് അമരക്കാരനാകുന്നത്. പവിഴമല്ലിത്തറ മേളത്തില്‍  പങ്കെടുക്കുക എന്നത് ജന്മപുണ്യമാണെന്ന് ജയറാം പറഞ്ഞു.
ജയറാമിന് അകമ്പടി സേവിച്ച് 151 കലാകാരന്മാരും കൊട്ടിക്കയറിയതോടെ മേളക്കമ്പക്കാരും ആവേശത്തിലായി. മൂന്നുമണിക്കൂര്‍ നീണ്ട വിസ്മയ പെരുമയില്‍ പതികാലത്തിലുള്ള കലാശവും ആസ്വാദകര്‍ക്ക് ആവേശമായി. പ്രഥമ പവിഴമല്ലി പുരസ്‌കാരം നടന്‍ ജയറാമന് നല്‍കി ആസ്വാദകര്‍ ആദരവറിയിച്ചു.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick