ഹോം » കേരളം » 

വട്ടോളിയില്‍ ബിജെപിയുടെ വനിതാ സ്ഥാനാര്‍ത്ഥിയെ സിപിഎമ്മുകാര്‍ തടഞ്ഞുവെച്ചു

October 18, 2015

കുത്തുപറമ്പ്: വട്ടോളിയില്‍ ഗൃഹ സമ്പര്‍ക്കം നടത്തുകയായിരുന്ന ബിജെപിയുടെ വനിതാ സ്ഥാനാര്‍ത്ഥിയെ സിപിഎം സംഘം തടഞ്ഞുവെയ്ക്കുകയും ഭീഷണിപ്പെടുത്തുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തു. ഇന്നലെ രാവിലെ ചിറ്റാരിപറാമ്പ് പഞ്ചായത്തിലെ  വട്ടോളി വാര്‍ഡിലെ കോട്ട എന്നസ്ഥലത്ത് രാവിലെ പര്യടനം നടത്തുക ആയിരുന്ന ബി.ജെ.പി രണ്ടാം വാര്‍ഡ് സ്ഥാനര്‍ത്ഥി മഞ്ജു വീനിഷിനെയും, ബി ജെ പി പ്രവര്‍ത്തകരെയുമാണ് മാരകആയുധങ്ങളുമായി ഏത്തിയ സിപിഎം പ്രവര്‍ത്തകര്‍ വഴിയില്‍ തടഞ്ഞുവെക്കുകയും, അസഭ്യം പറയുകയും ചെയ്തത്.

സ്ഥാനാര്‍ത്ഥിയേയും ഒപ്പം ഉണ്ടായിരുന്ന സ്ത്രീകളെയും, പ്രവര്‍ത്തകരെയും ഒരു കുട്ടം സിപിഎം ക്രിമിനലുകള്‍ മാരക ആയുധങ്ങള്‍ കാണിച്ചു ഭീഷണി പെടുത്തുകയും, രണ്ട് മണികൂര്‍ വഴിയില്‍ തടഞ്ഞു വെയ്ക്കുകയും ചെയ്തു. സിപിഎം പാര്‍ട്ടി ഗ്രാമങ്ങളില്‍ മറ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ വീടുകള്‍ കയറി വോട്ട് ചോദിക്കാന്‍ പാടില്ല എന്ന് പറഞ്ഞു കൊണ്ട് ആയിരുന്നു സിപിഎം ആക്രമണകാരികള്‍ സ്ഥാനര്‍ത്ഥിയെയും സംഘത്തെയും തടഞ്ഞത്. രണ്ടാഴ്ച മുമ്പ് ഹിന്ദുഐക്യവേദി ചിറ്റാരിപറമ്പ് പഞ്ചായത്ത്തല പദയാത്രയും വട്ടോളി വാര്‍ഡിലെ കോട്ട എന്ന പാര്‍ട്ടി കേന്ദ്രത്തില്‍ വെച്ച് സിപിഎം സംഘം തടഞ്ഞ സംഭവമുണ്ടായിരുന്നു.

സിപിഎം കാടത്തത്തിനെതിരെ മേഖലയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കണ്ണവം പോലീസ് സ്റ്റേഷനില്‍ സ്ഥാനര്‍ത്ഥി തടഞ്ഞുവെച്ചത് സംബന്ധിച്ച് പരാതി നല്‍കി്. സംഭവത്തില്‍ ബിജെപി ചിറ്റാരിപറമ്പ് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick