ഹോം » പ്രാദേശികം » തൃശ്ശൂര്‍ » 

ദയ ആശുപത്രിയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള കടന്നാക്രമണം തടയണം : ശോഭ സുരേന്ദ്രന്‍

July 2, 2011

തൃശൂര്‍ : ദയ ആശുപത്രിയില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന കടന്നാക്രമണങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന്‌ മഹിള മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷ ശോഭ സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ആശുപത്രിയിലെ ഇത്തരം പ്രശ്നങ്ങള്‍ക്കെതിരെ പരാതികള്‍ ലഭിച്ചിട്ടും പോലീസ്‌ നടപടിയെടുത്തിട്ടില്ലെന്നും പോലീസും ഇതിന്‌ കൂട്ടുനില്‍ക്കുന്നതായും ശോഭ സുരേന്ദ്രന്‍ ആരോപിച്ചു. ഇനിയും നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ആശുപത്രിക്ക്‌ മുന്നില്‍ സമരം നടത്തുമെന്നും അവര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ദയ ആശുപത്രി സൂപ്രണ്ട്‌ ഡോ.സുരേഷ്‌ പങ്കെടുത്തു. ആറോളം പേര്‍ ഇതിനോടകം ആശുപത്രി അധികൃതരുടെ നടപടിക്കെതിരെ മുന്‍ മുഖ്യമന്ത്രി അച്ചുതാനന്ദന്‍ അടക്കമുള്ളവര്‍ക്ക്‌ ഏതാനും മാസങ്ങള്‍ക്ക്‌ മുമ്പ്‌ പരാതി നല്‍കിയിരുന്നു. എന്നാല്‍ യാതൊരു നടപടിയും കൈക്കൊള്ളാന്‍ തയ്യാറായില്ലെന്ന്‌ പറയുന്നു. പലരും ഭയം മൂലം പരാതി പുറത്തുപറയാതെയിരിക്കുകയാണെന്നും ഡോ.സുരേഷ്‌ പറഞ്ഞു. കഴിഞ്ഞ ഏപ്രിലില്‍ ആരോഗ്യവകുപ്പുമന്ത്രിക്കും താന്‍ നേരിട്ട്‌ പരാതി അയച്ചിരുന്നതായും ഡോ.വി.ജി.സുരേഷ്‌ പറഞ്ഞു.

Related News from Archive
Editor's Pick