ഹോം » ഭാരതം » 

ദല്‍ഹി ചേരിയില്‍ വന്‍ തീപിടിത്തം; 400ഓളം കുടിലുകള്‍ കത്തി നശിച്ചു

വെബ് ഡെസ്‌ക്
October 19, 2015

FIREന്യൂദല്‍ഹി: കിഴക്കന്‍ ദല്‍ഹിയിലെ മംഗോള്‍പുരിയില്‍ വന്‍ തീപിടിത്തം. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് തീപിടിത്തമുണ്ടായത്.

ചേരിപ്രദേശമായ ഇവിടെ 400ല്‍ അധികം കുടിലുകള്‍ കത്തി നശിച്ചു. ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല. തീപിടിത്തത്തെ തുടര്‍ന്ന് മുപ്പതോളം അഗ്‌നിശമന സേനാ യൂണിറ്റുകളാണ് സ്ഥലത്തെത്തിയിരിക്കുന്നത്. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. ഇപ്പോള്‍ നിയന്ത്രണവിധേയമായിട്ടുണ്ട്.

പ്ലാസ്റ്റിക് ഗോഡൗണിലാണ് ആദ്യം തീപിടിത്തമുണ്ടായതെന്ന് സംശയിക്കുന്നു. അട്ടിമറിസാധ്യതയുണ്ടോ എന്ന കാര്യവും പരിശോധിച്ചു വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.

Related News from Archive
Editor's Pick