ഹോം » കേരളം » 

കണ്ണൂര്‍ സ്വദേശികളായ ദമ്പതികള്‍ ഐഎസില്‍ ചേര്‍ന്നതായി സ്ഥിരീകരണം

വെബ് ഡെസ്‌ക്
October 19, 2015

isisiതിരുവനന്തപുരം: മലയാളികളായ ദമ്പതികള്‍ ഐഎസില്‍ ചേര്‍ന്നെന്ന് രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചു. രഹസ്യാന്വേഷണ വിഭാഗം കേന്ദ്ര ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് കൈമാറി.

കണ്ണൂര്‍ സ്വദേശികളായ ദമ്പതികളാണ് ഐഎസില്‍ ചേര്‍ന്നത്. ദുബായില്‍ നിന്നും കാണാതായ ഇവര്‍ ഇറാഖിലെ മൊസൂളില്‍ എത്തിയതായാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍. ദമ്പതികള്‍ ഐഎസില്‍ എത്തിപ്പെട്ടത് എങ്ങനെയെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് രഹസ്യാന്വേഷണ വിഭാഗം പറഞ്ഞു.

ഇവരെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ കഴിഞ്ഞ മാസം പോലീസിന് പരാതി നല്‍കിയിരുന്നു. ഇവര്‍ ഭീകരവാദ സംഘടനകളില്‍ പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും ബന്ധുക്കള്‍ പോലീസിനെ അറിയിച്ചിരുന്നു.

Related News from Archive
Editor's Pick