ഹോം » പ്രാദേശികം » കോഴിക്കോട് » 

തെരഞ്ഞെടുപ്പ് നിരീക്ഷകരെ നിയമിച്ചു

October 19, 2015

കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിലെ ജില്ലയിലേക്കുള്ള പൊതു നിരീക്ഷകനായി ആര്‍ കമലഹാര്‍ ഐ.എഫ്.എസിനെ നിയോഗിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവായി. തിരവനന്തപുരം സൗത്ത് ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ് (റിസേര്‍ച്ച്) ആണ് അദ്ദേഹം. തെര ഞ്ഞെടുപ്പ് ചെലവുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിരീക്ഷിക്കുന്നതിനായി തൃശൂര്‍ കോര്‍പറേഷന്‍ ഓഡിറ്റ് ഓഫീസ് സീനിയര്‍ ഡെപ്യൂട്ടി ഡയരക്ടര്‍ ബാലകൃഷ്ണന്‍ ഇ. ആര്‍ (വടകര, തൂണേരി, കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായ ത്തുകള്‍, വടകര നഗരസഭ), കൊച്ചി സയന്‍സ് ആന്റ് ടെക്‌നോളജി യൂനിവേഴ്‌സിറ്റി ഓഡിറ്റ് ഓഫീസ് ജോയിന്റ് ഡയരക്ടര്‍ പി.ജി ഗോപി (തോടന്നൂര്‍-മേലടി-പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തുകള്‍, പയ്യോളി നഗരസഭ), കേരള അഗ്രിക്കള്‍ച്ചറല്‍ യൂനിവേഴ്‌സിറ്റി ഓഡിറ്റ് വിഭാഗം ജോയിന്റ് ഡയരക്ടര്‍ സങ്കി.ഡി (ബാലുശ്ശേ രി- പന്തലായനി- ചേളന്നൂര്‍ ബ്ലോക്ക് പഞ്ചാ യത്തുകള്‍, കൊയിലാണ്ടി നഗര സഭ), കാലടി സംസ്‌കൃത യൂനിവേഴ്‌സിറ്റി ഓഡിറ്റ് വിഭാഗം ജോയിന്റ് ഡയരക്ടര്‍ സുരേഷ് ബാബു വി (കൊടുവള്ളി-കുന്ദമംഗലം- കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തുക ള്‍, കൊടുവള്ളി- മുക്കം നഗരസഭകള്‍), ധനകാര്യ വിഭാഗം അഡീഷനല്‍ സെക്രട്ടറി കെ ഷാജഹാന്‍ (കോഴിക്കോട് കോര്‍പ റേഷന്‍, ഫറോക്ക്-രാമനാട്ടുകര നഗരസഭകള്‍) എന്നിവരെയും നിരീക്ഷകരായി നിയമിച്ചു.

കോഴിക്കോട് - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick