ഹോം » ഭാരതം » 

യുവാവിന്റെ കൊലപാതകം: കാശ്മീരില്‍ ബന്ദ്; വിഘടനവാദി നേതാക്കള്‍ വീട്ടുതടങ്കലില്‍

വെബ് ഡെസ്‌ക്
October 19, 2015

kashmir-violenceശ്രീനഗര്‍: ബോംബാക്രമണത്തില്‍ പരിക്കേറ്റ യുവാവ് മരണമടഞ്ഞതില്‍ പ്രതിഷേധിച്ച് സമരത്തിനു ആഹ്വാനം ചെയ്ത ജമ്മു കാശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് നേതാവ് യാസിന്‍ മാലിക് അടക്കമുള്ള വിഘടനവാദി നേതാക്കളെ വീട്ടുതടങ്കലില്‍ ആക്കി.

സമാധാനാന്തരീക്ഷം നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണു ഇവരെ വീട്ടുതടങ്കലിലാക്കിയത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ശ്രീനഗറിലും അനന്ത്‌നാഗിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

സ്‌ഫോടനത്തില്‍ 74 ശതമാനം പൊള്ളലേറ്റ അനന്ത്‌നാഗ് സ്വദേശി സഹിദിനെയും ഡ്രൈവര്‍ ഷൗക്കത്ത് അഹമ്മദിനെയും ദല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഞായറാഴ്ചയോടെ സഹീദിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

Related News from Archive
Editor's Pick