ഹോം » പ്രാദേശികം » കോഴിക്കോട് » 

ശ്രീവേദവ്യാസ ട്രസ്റ്റ് സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു

October 19, 2015

കോഴിക്കോട്: സേവനരംഗത്ത് കഴിഞ്ഞ 33 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ശ്രീവേദവ്യാസ ട്രസ്റ്റിന്റെ തീരദേശ മേഖലയിലെ ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു. മസ്ദൂര്‍ഭാരതിഹാളില്‍ നടന്ന പരിപാടി രാഷ് ട്രീയ സ്വയംസേവക്‌സംഘം പ്രാന്തീയ സഹസംഘചാലക് അഡ്വ. കെ.കെ. ബല്‍റാം ഉദ്ഘാടനം ചെയ്തു.
പെണ്‍കുട്ടികള്‍ കൂടുതലായി വിദ്യാഭ്യാസരംഗത്ത് നേട്ടങ്ങള്‍ കൈവരിക്കുന്നത് അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു. മുന്‍കാലങ്ങളില്‍ ചെറിയ ക്ലാസുകളില്‍ വിദ്യാഭ്യാസം നിര്‍ത്തുന്ന പെണ്‍കുട്ടികള്‍ അടുക്കളയില്‍ ഒതുങ്ങിപ്പോവുകയായിരുന്നു. എന്നാലിപ്പോള്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് സര്‍ക്കാര്‍ വലിയ പ്രധാന്യം നല്‍കുന്നുണ്ടെന്നും അതുവഴി അവരുടെ വിദ്യാഭ്യാസ നിലവാരം ഉയരുകയാണെന്നും അദ്ദേഹം പറഞ്ഞു. തീരദേശമേഖലയിലുള്ള വിദ്യാര്‍ത്ഥികളുടെ വിദ്യഭ്യാസ പുരോഗതി ലക്ഷ്യംവെച്ചുള്ള ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ മഹത്തരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.വിദ്യാഭ്യാസരംഗത്ത് കടലോര മേഖലയിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് പ്രോത്സാഹനം നല്‍കുവാന്‍ ലക്ഷ്യംവെച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ട്രസ്റ്റ് നടത്തുന്നത്. ആദ്യകാലത്ത് ആറു കുട്ടികള്‍ക്ക് സ്‌കോളര്‍ ഷിപ്പ് നല്‍കിയാണ് പ്രവര്‍ ത്തനം ആരംഭിച്ചത്. ആയിരത്തലധികം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നുണ്ട്. ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ നിരവധി വ്യക്തികളും സംഘടനകളും സഹായവുമായി എത്തുന്നുണ്ട്. ചടങ്ങില്‍ വേദവ്യാസ ട്രസ്റ്റ് സ്ഥാപകാംഗവും മുതിര്‍ന്ന സംഘപ്രചാരകനുമായ രാ.വേണുഗോപാലിനെ ആദരിച്ചു. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി നാല്‍പ്പതോളം വിദ്യാര്‍ത്ഥികള്‍ സ്‌കോളര്‍ഷിപ്പ് ഏറ്റുവാങ്ങി. മാനേജിംഗ് ട്രസ്റ്റി അഹല്യാശങ്കര്‍ അധ്യക്ഷയായിരുന്നു. ട്രസ്റ്റി അംഗങ്ങളായ സി. ശ്രീനിവാസന്‍, കെ.ശിവദാസന്‍ എന്നിവര്‍ പ്രസംഗിച്ചു. എന്‍.പി. രൂപേഷ് സ്വാഗതം പറഞ്ഞു.

കോഴിക്കോട് - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick