ഹോം » പ്രാദേശികം » കോഴിക്കോട് » 

ജനം എക്‌സ്പ്രസ് ഇന്ന് കോഴിക്കോട് കടപ്പുറത്ത്‌

October 19, 2015

കോഴിക്കോട്:തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആവേശം ജനങ്ങളിലേക്ക് എത്തിക്കുന്ന ജനം ടി.വിയുടെ സംവാദ പരിപാടി ‘ജനസഭ’ ഇന്ന് കോഴിക്കോട് കടപ്പുറത്ത് നടക്കും. വൈകുന്നേരം അഞ്ചര മണിക്കാണ് പരിപാടി. ബി.ജെ.പിയെ പ്രതിനിധീകരിച്ച് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പ്രകാശ് ബാബു, ഇടതു പക്ഷത്തെ പ്രതിനിധീകരിച്ച് ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം അ!!ഡ്വ.പി.എ.മുഹമ്മദ് റിയാസ് , യു.ഡി.എഫിനെ പ്രതിനിധീകരിച്ച് കെപിസിസി മുന്‍ ജന. സെക്രട്ടറി അ!ഡ്വ. ടി. സിദ്ദിഖ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.
പൊതുജനങ്ങള്‍ക്കും സംവാദ പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാകും. കാസര്‍കോട് മുതല്‍ പര്യടനം ആരംഭിച്ച ജനം എക്‌സ്പ്രസ് ഇന്നു മുതല്‍ രണ്ട് ദിവസം കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തും.
മലബാറിലെ ജനകീയ പ്രശ്‌നങ്ങളും വികസന കാര്യങ്ങളുമെല്ലാം ഒപ്പിയെടുത്ത് പ്രക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്ന ജനം എക്‌സ്പ്രസ് കാസര്‍കോട്, കണ്ണൂര്‍ , വയനാട് ജില്ലകളിലെ പര്യടനം ഇതിനോടകം പൂര്‍ത്തിയാക്കിയാണ് കോഴിക്കോട്ടെത്തിയിരിക്കുന്നത്. ഇന്നലെ കോഴിക്കോട് കുന്ദമംഗലത്തായിരുന്നു സംവാദം നടന്നത്.

കോഴിക്കോട് - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick