ഹോം » പ്രാദേശികം » മലപ്പുറം » 

പ്രചാരണം മുറുകുന്നു; എടവണ്ണയില്‍ ബിജെപിയുടെ മുന്നേറ്റം

October 19, 2015

എടവണ്ണ: പഞ്ചായത്തിലെ 18 വാര്‍ഡുകളിലും ബിജെപി മത്സരിക്കുന്നത് ഇരുമുന്നണികളെയും ആശങ്കയിലാക്കുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വെറും നാല് വാര്‍ഡുകളില്‍ മാത്രം മത്സരിച്ച ബിജെപി 18 ലേക്ക് ഉയര്‍ന്നത് വലിയ ജനപിന്തുണയോടെയാണ്.
മറ്റ് പാര്‍ട്ടികളിലേ പോലെ തര്‍ക്കങ്ങളൊന്നുമില്ലാതെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി. വനിതാ സംവരണ വാര്‍ഡുകളിലടക്കം താമര ചിഹ്നത്തില്‍ മത്സരിക്കാന്‍ വനിതകള്‍ സ്വയം തയ്യാറായി മുന്നോട്ട് വരികായായിരുന്നു. അപ്പോഴും യുഡിഎഫും എല്‍ഡിഎഫും സ്ഥാനാര്‍ത്ഥികളെ തപ്പിയുള്ള പരക്കം പാച്ചിലിലും. എല്ലാ വാര്‍ഡുകളിലും ബിജെപി ശക്തമായ മത്സരം കാഴ്ചവെക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പന്നിപ്പാറ വാര്‍ഡിലെ ജനറല്‍ സീറ്റില്‍ പട്ടികജാതി മോര്‍ച്ച ജില്ലാ ഭാരവാഹി പി.കെ.കടുങ്ങനാണ് ബിജെപിക്ക് വേണ്ടി രംഗത്തുള്ളത്. മിനി ശശികുമാര്‍, പി.ടി.ഉണ്ണികൃഷ്ണന്‍, രശ്മി ഗോപിനാഥ്, തൊണ്ണത്ത് രാഗേശ്, ഷീബ മുരിയന്‍കണ്ടന്‍, ബിന്ദു ചെമ്പ്ര, അനൂപ് മേലേത്തൊടി, ഹരീഷ് കോട്ടൂര്‍, വാളക്കടവന്‍ സുരേന്ദ്രന്‍, ചെറുകാവ് ശിവശങ്കരന്‍, അഭിലാഷ് മാസ്റ്റര്‍, പുഷ്പ ബാലകൃഷ്ണന്‍, പി.കെ. കടുങ്ങന്‍, ധന്യമോള്‍ വളപ്പില്‍, കെ.സുരേഷ്, നാരായണന്‍ മഞ്ചേരിക്കുത്ത് എന്നിവരാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍.
ബ്ലോക്ക് പഞ്ചായത്തിലേക്ക് ഒതായി ഡിവിഷനില്‍ നിന്നും കെ.രാജനും എടവള്ള ഡിവിഷനില്‍ നിന്ന് പി.എ.കൃഷ്ണദാസും പന്നിപ്പാറ ഡിലിഷനില്‍ നിന്ന് തുണ്ടത്തില്‍ രാജേന്ദ്രനും മത്സരിക്കുന്നു. ജില്ലാ പഞ്ചായത്തിലേക്ക് എടവണ്ണ ഡിവിഷനില്‍ നിന്ന് കെ.പി.ബാബുരാജ് മാസ്റ്ററും ജനവിധി തേടുന്നു.

മലപ്പുറം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick