ഹോം » ഭാരതം » 

നടികര്‍ സംഘം തെരഞ്ഞെടുപ്പ്: നാസര്‍ പ്രസിഡന്റ്‌, വിശാല്‍ ജനറല്‍ സെക്രട്ടറി

വെബ് ഡെസ്‌ക്
October 19, 2015

VISHALചെന്നൈ: തമിഴ് സിനിമാ താരങ്ങളുടെ സംഘടനയായ നടികര്‍ സംഘം ഭരണസമിതി തെരഞ്ഞെടുപ്പില്‍ യുവനടന്‍ വിശാലിന്റെ പാനലിന് ജയം.

വിശാലിന്റെ പാനലില്‍ മത്സരിച്ച നാസര്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പത്ത് വര്‍ഷമായി പ്രസിഡന്റായി തുടരുന്ന നടന്‍ ശരത് കുമാറിനെ 109 വോട്ടുകള്‍ക്കാണ് നാസര്‍ പരാജയപ്പെടുത്തിയത്. വിശാല്‍ ജനറല്‍ സെക്രട്ടറിയായും കാര്‍ത്തി ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. പത്ത് വര്‍ഷമായി പ്രസിഡന്റായിരുന്ന നടന്‍ ശരത് കുമാറിനെ 113 വോട്ടുകള്‍ക്കാണ് നാസര്‍ പരാജയപ്പെടുത്തിയത്. 1445 പേര്‍ വിശാലിനെ പിന്തുണച്ചപ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായ രാധാ രവിയ്ക്ക് ലഭിച്ചത് 1138 വോട്ടാണ്.

തിരഞ്ഞെടുപ്പിനിടെ ശരത്കുമാര്‍ നയിക്കുന്ന രാധാരവി വിഭാഗവും വിശാലിന്റെ പാനലും തമ്മിലുളള വാക്കുതര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ശരത്കുമാര്‍ വിഭാഗം കളളവോട്ട് ചെയ്യാന്‍ ശ്രമിച്ചെന്നാരോപിച്ച് തടയാന്‍ ശ്രമിച്ച വിശാലിന് മര്‍ദ്ദനമേല്‍ക്കുകയുണ്ടായി. കൈക്ക് പരിക്കേറ്റ വിശാലിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിച്ചാ രമേശാണ് മര്‍ദ്ദിച്ചതെന്ന് വിശാല്‍ പിന്നീട് മാദ്ധ്യമങ്ങളോട് പറഞ്ഞു.

ശരത് കുമാര്‍ തനിയ്‌ക്കെതിരെ മോശം വാക്കുകള്‍ ഉപയോഗിച്ചതായും തല്ലാന്‍ വന്നതായും നടി സംഗീത ആരോപിച്ചു. നടന്മാരായ വിശാലും വിക്രാന്തുമാണ് തന്റെ സംരക്ഷണത്തിന് എത്തിയതെന്നും സംഗീത പറഞ്ഞു. ശരത് കുമാറിനെ പോലൊരു മുതിര്‍ന്ന താരത്തില്‍ നിന്ന് ഇത്തരമൊരു പെരുമാറ്റം പ്രതീക്ഷിച്ചില്ലെന്ന് സംഗീത പറഞ്ഞു.

അതേസമയം, സ്ഥാനാര്‍ത്ഥികള്‍ക്ക് വിലക്കുളള സ്ഥലത്തേയ്ക്ക് വിശാലിന്രെ പാനലിലുളളവര്‍ കടന്നത് തങ്ങള്‍ ചോദ്യംചെയ്യുകയായിരുന്നുവെന്ന് ശരത് കുമാര്‍ പറഞ്ഞു. വിശാല്‍പക്ഷക്കാര്‍ പ്രശ്‌നം വഷളാക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

Related News from Archive
Editor's Pick