ഹോം » ലോകം » 

കാട്ടുതീ: ജന്തോനേഷ്യയില്‍ ഏഴ് പര്‍വതാരോഹകര്‍ മരിച്ചു

വെബ് ഡെസ്‌ക്
October 19, 2015

forest-fireജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജാവ ദ്വീപില്‍ കാട്ടുതീയില്‍ പെട്ട് ഏഴ് പര്‍വതാരോഹകര്‍ മരിച്ചു. 50 ശതമാനം പൊള്ളലേറ്റ രണ്ട് പര്‍വതാരോഹകരുടെ നില ഗുരുതരമാണ്. ജാവയില്‍ മൗണ്ട് ലാവു കൊടുമുടി കയറാനുള്ള ശ്രമത്തിനിടെയാണ് ദുരന്തം.

നിരന്തരം കാട്ടു തീ ഉണ്ടാകുന്നതിനെ തുടര്‍ന്ന് മേഖലയില്‍ പര്‍വതാരോഹണം വിലക്കിയിരുന്നു. സാധാരണ ഉപയോഗിയ്ക്കാത്ത വഴിയായിരിയ്ക്കാം പര്‍വതാരോഹകര്‍ തിരഞ്ഞെടുത്തതെന്ന് ദുരന്തനിവാരണ സേന പറയുന്നു.

അതേ സമയം പര്‍വതാരോഹകര്‍ കാമ്പ് ഫയറിനായി കത്തിച്ച തീ കെടുത്താതിരുന്നതാണ് തീ പടരാന്‍ കാരണമായതെന്നും സൂചനയുണ്ട്. കൂടുതല്‍ ആരെങ്കിലും ഇവരുടെ സംഘത്തിലുണ്ടായിരുന്നോ എന്നത് സംബന്ധിച്ച് രക്ഷാപ്രവര്‍ത്തകര്‍ അന്വേഷിയ്ക്കുന്നുണ്ടെങ്കിലും ഇതുവരെ ഇത് സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭ്യമല്ല.

Related News from Archive
Editor's Pick