ഹോം » ലോകം » 

ആറു വയസുകാരന്റെ ‘കളിയില്‍’ പൊലിഞ്ഞത് സഹോദരന്റെ ജീവന്‍

വെബ് ഡെസ്‌ക്
October 19, 2015

gun-firചിക്കാഗോ: അമേരിക്കയില്‍ കളിയ്ക്കിടെ ആറ് വയസുകാരന്‍ മൂന്ന് വയസുള്ള അനുജനെ വെടിവച്ച് കൊന്നു. ചിക്കാഗോയിലാണ് സംഭവം. കള്ളനും പൊലീസും കളിയ്ക്കുന്നതിനിടെ വീട്ടിലെ ഫ്രിഡ്ജിന് മുകളില്‍ വച്ചിരുന്ന കൈത്തോക്ക് എടുത്ത ജേഷ്ഠന്‍ അനുജന്റെ തലയില്‍ വെടിവയ്ക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അധിക സമയം കഴിയുന്നതിന് മുമ്പെ കുട്ടി മരിച്ചു.

സംഭവം നടക്കുമ്പോള്‍ കുട്ടികളുടെ മാതാപിതാക്കള്‍ സ്ഥലത്തുണ്ടായിരുന്നില്ല. കുട്ടികള്‍ക്ക് എടുക്കാന്‍ പാകത്തില്‍ അലക്ഷ്യമായി തോക്ക് വയ്ക്കുകയും ദുരന്തത്തിന് ഇടയാക്കുകയും ചെയ്ത പിതാവ് മൈക്കള്‍ സാന്റിയാഗോവിനെതിരെ പൊലീസ് കേസെടുത്തു. കൊല്ലപ്പെട്ട കുട്ടിയുടെ പേര് എലിയന്‍ സാന്റിയാഗോ എന്നാണ്. ജ്യേഷ്ഠന്റെ പേര് പുറത്തുവിട്ടിട്ടില്ല.

Related News from Archive
Editor's Pick