ഹോം » പ്രാദേശികം » കൊല്ലം » 

മഹിളാകോണ്‍ഗ്രസ് നേതാവ് രാജിവച്ച് സ്വതന്ത്രയായി മത്സര രംഗത്ത്

October 19, 2015

കുന്നത്തൂര്‍: മഹിളാ കോണ്‍ഗ്രസ് ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും കോണ്‍ഗ്രസ് ശാസ്താംകോട്ട ബ്ലോക്ക് സെക്രട്ടറിയുമായ ബീനാകുമാരി പാര്‍ട്ടിസ്ഥാനങ്ങള്‍ രാജിവച്ച് ഡിസിസി പ്രസിഡന്റിന് കത്ത് നല്‍കി. ഐ ഗ്രൂപ്പുകാരിയായ ഇവരെ എ ഗ്രൂപ്പുകാര്‍ നിര്‍ബന്ധിച്ച് ഭരണിക്കാവ് ബ്ലോക്ക് ഡിവിഷനില്‍ കോണ്‍ഗ്രസ് വിമതയായി പത്രിക സമര്‍പ്പിക്കുകയായിരുന്നു. പത്രിക പിന്‍വലിക്കാനായി പിന്നീട് സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും ഇവര്‍ തയ്യാറായില്ല. ഇതിനാലാണ് രാജി. ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെയും കുടുംബവാഴ്ചയുടെയും ഇരയായി ഇവര്‍ പാര്‍ട്ടിക്ക് പുറത്തെത്തിയിരിക്കുകയാണ്. ഇവരോട് അനുഭാവം പ്രകടിപ്പിച്ച് ചില നേതാക്കള്‍ കൂടി പാര്‍ട്ടി വിട്ടേക്കും.

Related News from Archive
Editor's Pick