ഹോം » ഭാരതം » 

ചെറിയാന്‍ ഫിലിപ്പിന്റെ പ്രസ്താവന ദൗര്‍ഭാഗ്യകരം: ബൃന്ദ കാരാട്ട്

വെബ് ഡെസ്‌ക്
October 19, 2015

brindaന്യൂദല്‍ഹി: സ്ത്രീകളെ അവഹേളിക്കുന്ന തരത്തില്‍ ചെറിയാന്‍ ഫിലിപ്പ് നടത്തിയ പ്രസ്താവന ദൗര്‍ഭാഗ്യകരമെന്ന് സിപിഎം പിബി അംഗം ബൃന്ദ കാരാട്ട് പറഞ്ഞു. ഫേസ് ബുക്ക് പോസ്റ്റ് ചെറിയാന്‍ ഫിലിപ്പ് പിന്‍വലിക്കണമെന്നും അവര്‍ പറഞ്ഞു.

ഒട്ടും സദാചാര ബോധമില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന് തെളിഞ്ഞതാണ്. എങ്കിലും രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീകളെ മോശക്കാരായി ചിത്രീകരിക്കുന്ന ഇത്തരം പ്രസ്താവനകള്‍ അപലപനീയമാണെന്നും ബൃന്ദ പറഞ്ഞു. ചെറിയാന്‍ ഫിലിപ്പിനെ ന്യായീകരിച്ച കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന വളച്ചൊടിക്കേണ്ടതില്ലെന്നും കോണ്‍ഗ്രസിന്റെ അല്‍പത്തമാണ് അദ്ദേഹം ഉദ്ദേശിച്ചതെന്നും വൃന്ദ കാരാട്ട് പറഞ്ഞു.

ചെറിയാന്‍ ഫിലിപ്പ് പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണമെന്ന് സിപിഐ നേതാവ് ആനി രാജ പറഞ്ഞു. പരാമര്‍ശം പിന്‍വലിച്ച് ചെറിയാന്‍ ഫിലിപ്പ് മാപ്പ് പറയണമെന്നും ആനി ആവശ്യപ്പെട്ടു.

Related News from Archive
Editor's Pick