ഹോം » ഭാരതം » 

കാശ്മീരില്‍ വീണ്ടും പാക് പതാക; രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു

വെബ് ഡെസ്‌ക്
October 19, 2015

pak-flag-kashmirശ്രീനഗര്‍: ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട കാശ്മീരിലെ ട്രക്ക് ജീവനക്കാരന്‍ സഹീദ് റസൂല്‍ ഭട്ടിന്റെ സംസ്‌കാരച്ചടങ്ങില്‍ പാക് പതാകയും. രാവിലെ നടന്ന സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരാണ് പാക് പതാക ഉയര്‍ത്തിയത്. സുരക്ഷാസേനയെ വെല്ലുവിളിച്ച ഇവര്‍ സ്ഥലത്തുണ്ടായിരുന്ന പോലീസുകാര്‍ക്ക് നേരെ കല്ലേറ് നടത്തുകയും ചെയ്തു.

സഹീര്‍ റസൂല്‍ ഭട്ടിന്റെ മൃതദേഹം കബറടക്കിയ ശേഷമാണ് സംസ്‌കാരച്ചടങ്ങിനെത്തിയവര്‍ പാക് പതാക ഉയര്‍ത്തി ഭാരത വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചത്. തുടര്‍ന്നായിരുന്നു ഇവര്‍ സംഘടിച്ച് സുരക്ഷാസേനയ്‌ക്കെതിരേ കല്ലേറ് നടത്തിയത്. ഇതോടെ രാജ്യത്ത് ഗോമാംസ വിവാദവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങളില്‍ പാകിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഭീകരവാദ സംഘങ്ങളുടെ പങ്ക് മറനീക്കി പുറത്തുവന്നിരിക്കുകയാണ്. രാജ്യത്ത് കരുതിക്കൂട്ടി വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് തിരികൊളുത്തുകയാണ് ഇക്കൂട്ടരുടെ ലക്ഷ്യമെന്ന് കരുതുന്നു.

ഗോമാംസ വിവാദവുമായി ബന്ധപ്പെട്ട് രാജ്യത്ത് വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കരുതെന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തുടര്‍ന്നും സംഘര്‍ഷമുണ്ടാക്കാന്‍ കരുതിക്കൂട്ടിയുളള ശ്രമങ്ങള്‍ പലകോണില്‍ നിന്നും നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനൊടുവിലാണ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട സഹീദ് റസൂലിന്റെ സംസ്‌കാരച്ചടങ്ങില്‍ പാക് പതാകയും ഭാരത വിരുദ്ധ മുദ്രാവാക്യങ്ങളും ഉയര്‍ന്നത്.

Related News from Archive
Editor's Pick