ബിജെപി കണ്‍വെന്‍ഷന്‍ നടത്തി

Monday 19 October 2015 6:06 pm IST

മയ്യില്‍: ബിജെപി മയ്യില്‍ ഡിവിഷന്‍ തെരഞ്ഞെടുപ്പു കണ്‍വെന്‍ഷന്‍ നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി എ.പി.ഗംഗാധരന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. മഹിളാമോര്‍ച്ച ജില്ലാ പ്രസിഡണ്ട് ആനിയമ്മ രാജേന്ദ്രന്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് മയ്യില്‍ ഡിവിഷന്‍ സ്ഥാനാര്‍ത്ഥി ബേബിസുനാഗര്‍ സംസാരിച്ചി. പഞ്ചായത്ത് പ്രസിഡണ്ട് എ.കെ.ഗോപാലന്‍ അധ്യക്ഷത വഹിച്ചു. എന്‍.പി.കൃഷ്ണന്‍ സ്വാഗതം പറഞ്ഞു.