ഹോം » സംസ്കൃതി » 

നാടിന്റെ പുരോഗതിക്ക് എന്തു വേണം?

October 20, 2015

ചേട്ടനനുജന്മാര്‍ നാലുപേര്‍. അവര്‍ക്കൊരു പൂച്ചയുണ്ട്. സ്വത്ത് ഭാഗിച്ചപ്പോള്‍ അവര്‍ പൂച്ചയേയും ഭാഗിച്ചു. ഓരോകാല് ഓരോരുത്തര്‍ക്ക്.

ഒരിക്കല്‍ പൂച്ചയൊന്നു വീണു. ഒരുകാല് ഒടിഞ്ഞു. മൂത്ത സഹോദരന്റേതായിരുന്നു ആ കാല്. അയാള്‍ കുഴമ്പു പുരട്ടി തുണികൊണ്ടു തുന്നിക്കെട്ടി. പൂച്ച അതുമായി അടുപ്പിന്‍ ചുവട്ടില്‍ വിശ്രമിക്കാന്‍ കിടന്നു. എങ്ങനെയോ തുണിയില്‍ തീ പിടിച്ചു. പൂച്ച അതുമായി പരിഭ്രമത്തേടെ ഓടി. എന്തിനധികം വിടിന് തീ പിടിച്ചെന്ന് ചുരുക്കം. എല്ലാം കത്തി നശിച്ചു.
സഹോദരന്മാര്‍ നാലു പേരും ഒത്തുകൂടി. പ്രശ്‌നം ചര്‍ച്ച ചെയ്തു. ഇളയവര്‍ മൂന്നും ഒത്തുചേര്‍ന്ന് പറഞ്ഞു.

‘ചേട്ടന്റെ ഉടമസ്ഥതയില്‍ ഉള്ള കാലിനാണ് തീ പിടിച്ചത് ആ തീയാണ് ഇവിടം മുഴുവനും അഗ്‌നി പടര്‍ത്തിയതും. അതിനാല്‍ ഞങ്ങള്‍ക്ക് നഷ്ടം തരിക.’ മൂത്തസഹോദരന്‍ വിട്ടുകൊടുത്തില്ല.
‘സുഖമില്ലാത്ത ആ കാലിനെ ഇവിടം മുഴുവന്‍ കൊണ്ട് നടന്നത് മറ്റേ മൂന്നു കാലുകളാണ്. അതിനാല്‍ അപകടത്തിന് കാരണം ആ മൂന്ന് കാലുകള്‍ ആയതുകൊണ്ട് നിങ്ങള്‍ എനിക്ക് നഷ്ടപരിഹാരം തരണം.’

ഇങ്ങനെയാണ് ഇന്നത്തെ അവസ്ഥ. ഒന്നിന്റെയും ഉത്തരവാദിത്തം ആരും ഏറ്റെടുക്കാന്‍ തയ്യാറല്ല, മറ്റൊരാളുടെ ചുമലില്‍ വെച്ച് തടി ഒഴിയുക. ഈ നിലപാട് നമ്മെ ഒരിക്കലും പുരോഗതിയിലേക്ക് നയിക്കില്ല.

Related News from Archive
Editor's Pick