ഹോം » ഭാരതം » 

കേന്ദ്രം സുപ്രീം കോടതിയില്‍ ;കാട്ടാനകളില്‍ ഗര്‍ഭനിരോധനം നടപ്പാക്കണം

October 19, 2015

elephentന്യൂദല്‍ഹി: കാട്ടാനശല്യം രൂക്ഷമായ സാഹചര്യത്തില്‍ അവയുടെ എണ്ണം കുറയ്ക്കാന്‍ ഗര്‍ഭനിരോധനം നടപ്പാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞു. വനം പരിസ്ഥിതി മന്ത്രാലയം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം. ഇത് ആനകള്‍ക്ക് ദോഷകരമല്ല. ആഫ്രിക്കയിലും മറ്റും ഈ രീതി പിന്തുടരുന്നുമുണ്ട്.സത്യവാങ്ങമൂലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തുടര്‍ന്നു.

നാട്ടിലിറങ്ങുന്ന കാട്ടാനകളെ കൊല്ലുന്നത് തടയണമെന്ന ഹര്‍ജി പരിഗണക്കവെയാണ് കേന്ദ്രം ഈ ആവശ്യം ഉന്നയിച്ചത്.കാട്ടാനകളുടെ എണ്ണം വര്‍ദ്ധിക്കുന്നതാണ് പ്രശ്‌നം. അതിനാല്‍ പിടിയാനകളില്‍ ഗര്‍ഭനിരോധനം നടത്തണം.

ഇതിന് അവയെ പിടിക്കാതെ തന്നെ അവയില്‍ മരുന്ന് കുത്തിവെക്കാം. ഇതിനുള്ള മരുന്നിന് പാര്‍ശ്വഫലങ്ങളൊന്നുമില്ല. ഇതുവഴി രണ്ട് വര്‍ഷം ഗര്‍ഭധാരണം തടയാം. കാട്ടാനകള്‍ നാട്ടിലിറങ്ങുന്ന സംഭവങ്ങള്‍ കൂടുതലുള്ള പശ്ചിമബംഗാള്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇത് നടപ്പിലാക്കാനാണ് സര്‍ക്കാര്‍ കോടതിയുടെ അനുമതി തേടിയത്.

Related News from Archive
Editor's Pick