ഹോം » പ്രാദേശികം » കണ്ണൂര്‍ » 

ലെന്‍സ്‌ഫെഡ് ജില്ലാ സമ്മേളനം 21ന്

October 19, 2015

കണ്ണൂര്‍: ലെന്‍സ്‌ഫെഡ് ജില്ലാ സമ്മേളനം 21ന് രാവിലെ 9 മണി മുതല്‍ കണ്ണൂര്‍ നവനീതം ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനം പി.കെ.ശ്രീമതി എംപി. ഉദ്ഘാടനം ചെയ്യും. ലെന്‍സ്‌ഫെഡ് ജില്ലാ പ്രസിഡന്റ് സി.കെ.പ്രശാന്ത്കുമാര്‍ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി ടി.സി.വി.ദിനേശ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ഉച്ചക്ക് ശേഷം നടക്കുന്ന സംഘടനാ സെഷന്‍ സ്‌റ്റേറ്റ് ബിള്‍ഡിംഗ് റൂള്‍ കമ്മിറ്റി ചെയര്‍മാന്‍ കെ.സലീം ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജോയിന്‍ സെക്രട്ടറി സി.എസ്.വിനോദ്കുമാര്‍ പ്രഭാഷണം നടത്തും. ജില്ലാ പ്രസിഡന്റ് സി.കെ.പ്രശാന്ത്കുമാര്‍, സെക്രട്ടറി കെ.കമലാക്ഷന്‍, സംസ്ഥാന സെക്രട്ടറി ടി.സി.വി.ദിനേശ്കുമാര്‍, സംസ്ഥാന ജോയിന്‍ സെക്രട്ടറി സി.എസ്.വിനോദ്കുമാര്‍, എ.സി.മധുസൂദനന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick