ഹോം » പ്രാദേശികം » കണ്ണൂര്‍ » 

ആയുധശേഖരം കണ്ടെത്തിയത് ജില്ലയില്‍ തിരഞ്ഞെടുപ്പ് സമയത്ത് വ്യാപകമായ അക്രമം നടത്തുവാന്‍ സിപിഎം ആസൂത്രണം ചെയ്തതിന് തെളിവ്: ബിജെപി

October 19, 2015

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ തിരഞ്ഞെടുപ്പ് സമയത്ത് വ്യാപകമായ അക്രമം നടത്തുവാന്‍ സിപിഎം ആസൂത്രണം ചെയുന്നതിന്റെ തെളിവാണ് ഇന്നു കൂത്തുപറമ്പ് പഴയനിരത്തെ സിപിഎം ഗുണ്ടാനേതാവിന്റെ വീട്ടുപരിസരത്തുനിന്ന് വന്‍ ആയുധശേഖരം പോലീസ് കണ്ടെത്തിയതെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് കെ.രഞ്ചിത്ത് പ്രസ്താവനയില്‍ പറഞ്ഞു. കൂത്തുപറമ്പ് നഗരത്തില്‍ സിപിഎം ക്രിമിനലുകളുടെ താവളമായ പഴയനിരത്ത് എന്ന സ്ഥലത്ത് ബോംബുകളും തോക്കും വാളുകളുമടക്കം വന്‍ ആയുധശേഖരം കൂത്തുപറമ്പ് പോലീസ് പിടികൂടിയത്. കൂത്തുപറമ്പ് പോലീസ് സ്‌റ്റേഷന്റെ വിളിപ്പാടകലെയുള്ള പ്രദേശത്ത് തിരഞ്ഞെടുപ്പ് സമയത്ത് വന്‍ ആയുധശേഖരം പിടികൂടിയത് ജനങ്ങളില്‍ ഭീതി പരത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പോടെ കൂത്തുപറമ്പ് മേഖലയില്‍ വ്യാപകമായി സംഘര്‍ഷം നടത്താനുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് ആയുധം കരുതിയതെന്നു സംശയിക്കുന്നു. തോക്കും, ബോംബും നിരവധി വാളുകളും അടക്കം ഉള്ള ആയുധങ്ങളാണ് പിടിച്ചെടുത്തത്. സിപിഎം ആര്‍ക്കെതിരെയാണ് ഇത്രയും ആയുധങ്ങള്‍ സംഭരിച്ചു വെക്കുന്നത് എന്ന് വെളിപ്പെടുത്തണം. തെരഞ്ഞെടുപ്പോടെ കൂത്തുപറമ്പ് മേഖലയില്‍ വ്യാപകമായി സംഘര്‍ഷം നടത്താനുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് ആയുധം കരുതിയതെന്നു സംശയിക്കുന്നു. കണ്ണൂരിനെ വിണ്ടും ചോരക്കളമാക്കാന്‍ സിപിഎം ഒരുങ്ങുന്നു എന്നതിന്റെ തെളിവാണ് ഈ സംഭവമെന്നും അദ്ദേഹം പ്രസ്താവനയില്‍ സുചിപ്പിച്ചു

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick