ഹോം » പ്രാദേശികം » വയനാട് » 

സിഎംപി – കോണ്‍ഗ്രസ് വിട്ട് നൂറോളം പേര്‍ ബിജെപിയില്‍

October 19, 2015

പനമരം : പനമരം പഞ്ചായത്തില്‍ വിവിധ പാര്‍ട്ടിയില്‍ പെട്ട നൂറോളം പേര്‍ ഭാരതീയ ജനതാപാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. കോണ്‍ഗ്രസ്സിന്റെ ആദ്യകാല പ്രവര്‍ത്തകനും മണ്ഡലം കമ്മറ്റി ഭാരവാഹിയുമായ കെ.ടി.ചാത്തപ്പന്‍ നായരുടെ നേതൃത്വത്തില്‍ അന്‍പതോളം കോണ്‍ഗ്രസ് പ്രവര്‍ത്തകരും സിഎംപിയുടെ ജില്ലാ കമ്മറ്റിയംഗവും, യൂത്ത് വിംഗ് ജില്ലാ സെക്രട്ടറിയുമായ സി.രാജീവന്റെ നേതൃത്വത്തില്‍ അന്‍പതോളം സിഎംപി പ്രവര്‍ത്തകരും ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.
സ്വജനപക്ഷപാതവും അഴിമതിയിലും പ്രതിഷേധിച്ചാണ് തങ്ങളുടെ പാര്‍ട്ടിയില്‍നിന്നും രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നതെന്നും ദേശീയതയിലൂന്നി പ്രവര്‍ത്തിക്കുന്ന ബി ജെപിയില്‍ ചേര്‍ന്നതില്‍ അഭിമാനിക്കുന്നുവെന്നും നവാഗതര്‍ പറഞ്ഞു.

Related News from Archive
Editor's Pick