ഹോം » പ്രാദേശികം » ആലപ്പുഴ » 

ചട്ടം ലംഘിച്ച് ആശുപത്രി വളപ്പില്‍ എംപിയുടെ പൊതുപരിപാടി

October 20, 2015

ആലപ്പുഴ: തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് കെ.സി. വേണുഗോപാല്‍ എംപി ആലപ്പുഴ ജനറല്‍ആശുപത്രിയില്‍ സംഘടിപ്പിച്ച യോഗത്തില്‍ പങ്കെടുത്തത് വിവാദമായി. ചടങ്ങില്‍ ചികിത്സാ ധനസഹായം വിതരണം ചെയ്തതായി ആക്ഷേപം. ആശുപത്രി സൂപ്രണ്ടോ ആശുപത്രി വികസന സമിതിയംഗങ്ങളോ പോലും അറിയാതെയായിരുന്നുഎംപിയുടെ നടപടി.
ആശുപത്രി കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന സെഹിയോന്‍ ഊട്ടുശാലയുടെ ഏഴാമത് വാര്‍ഷികത്തോടനുബന്ധിച്ചാണ് പരിപാടി നടത്തിയത്. നോട്ടീസില്‍ പേരുണ്ടായിരുന്നുവെങ്കിലും ജി. സുധാകരന്‍ എംഎല്‍എ ചടങ്ങിനെത്തിയില്ല. ആശുപത്രി വളപ്പില്‍ വന്‍ പന്തല്‍ കെട്ടിയായിരുന്നു പരിപാടി.
ചടങ്ങു നടത്തുന്നത് തെരഞ്ഞെടുപ്പു ചട്ടലംഘനമാണെന്ന് ജില്ലാ കളക്ടര്‍ ആശുപത്രി സൂപ്രണ്ടിനെ അറിയിച്ചെങ്കിലും അപ്പോഴേക്കും ചടങ്ങ് നടത്തി എംപി സ്ഥലംവിട്ടിരുന്നു. സര്‍ക്കാര്‍ വക സ്ഥലത്ത് ജനപ്രതിനിധികള്‍ പങ്കെടുത്ത് തെരഞ്ഞെടുപ്പു കാലയളവില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്ന രീതിയില്‍ ധനസഹായ വിതരണം നടത്തുകയും പൊതുപരിപാടി ഉദ്ഘാടനം ചെയ്യുകയും ചെയ്ത് വിവാദമായിരിക്കുകയാണ്.
എംപിക്കെതിരെയും സംഘാടകര്‍ക്കെതിരെയും നടപടിയെടുക്കണമെന്ന ആവശ്യമുയര്‍ന്നു.

Related News from Archive
Editor's Pick