ഹോം » പ്രാദേശികം » ആലപ്പുഴ » 

കെഎസ്ആര്‍ടിസി ബസില്ലാതെ ശബരിമല തീര്‍ത്ഥാടകര്‍ വലഞ്ഞു

October 20, 2015

ചെങ്ങന്നൂര്‍: റയില്‍വെ സ്റ്റേഷനില്‍ കെഎസ്ആര്‍ടിസി ബസ്സില്ലാത്തതിനാല്‍ തീര്‍ത്ഥാടകര്‍ കുഴഞ്ഞു. റയില്‍വെ സ്റ്റേഷനില്‍ മൂന്നു ബസ്സില്‍ കയറാനുള്ള ഭക്തന്മാര്‍ ഉണ്ടായിരുന്നു. മൂക്കാല്‍ മണിക്കുറോളം കാത്തുനിന്നശേഷമാണ് രണ്ട് ബസ്സുകള്‍ എത്തിയത്. ഇത്തവണ മാസം തൊഴീലിന് അയ്യപ്പഭക്തരേറെയായിരുന്നു. എന്നാല്‍ വേണ്ടത്ര ബസ്സുകള്‍ കരുതാന്‍ കെഎസ്ആര്‍ടിസിക്ക് കഴിഞ്ഞില്ല. കെഎസ്ആര്‍ടിസി ബസ് ലഭിക്കാതിരുന്നതോടെ സ്വകാര്യ വാഹനങ്ങളിലാണ് ഭൂരിഭാഗം അയ്യപ്പ ഭക്തരും പമ്പയ്ക്ക് പോയത്. ഇതിനുശേഷമാണ് കെഎസ്ആര്‍ടിസി ബസ് എത്തിയത്.
കെഎസ്ആര്‍ടിസി കോംപ്ലക്‌സ് കെട്ടിട നിര്‍മ്മാണ ഉദ്ഘാടനത്തിനു മന്ത്രി തിരുവഞ്ചൂര്‍ രാധാക്യഷ്ണന്‍ ആറ് ബസ്സുകള്‍ നല്‍കുമെന്ന വാഗ്ദാനം വെള്ളത്തില്‍ വരച്ച വരപ്പോലായി. മണ്ഡല കാലത്ത് പമ്പാ സര്‍വീസിനു നൂറോളം ബസ്സുകള്‍ അധികമായി വേണ്ടി വരും. അത് കരുതിയില്ലെങ്കില്‍ ഭക്തകര്‍ക്ക് ബുദ്ധിമുണ്ടാക്കും. കേരളത്തിന്റെ നാനാഭാഗത്തു നിന്നുള്ള അയ്യപ്പ ഭക്തര്‍ മണിക്കൂറോളം റയില്‍വെ സ്റ്റേഷനുകളില്‍ ബസ് കാത്തു നില്‍ക്കുന്ന അവസ്ഥാ പരിതാപകരമാണെന്നു നാട്ടുകാര്‍ പറഞ്ഞു.

Related News from Archive
Editor's Pick