ഹോം » പ്രാദേശികം » പത്തനംതിട്ട » 

റവന്യൂ സ്‌കൂള്‍ ശാസ്ത്ര -സാമൂഹ്യ ശാസ്ത്ര പ്രവര്‍ത്തി പരിചയമേള

October 19, 2015

പത്തനംതിട്ട: റവന്യൂജില്ലാ സ്‌കൂള്‍ ശാസ്ത്ര ഗണിത, ശാസ്ത്ര-സാമൂഹ്യശാസ്ത്ര പ്രവര്‍ത്തിമേള 16,17,18 തീയതികളില്‍ കോഴഞ്ചേരി സെന്റ്‌തോമസ് എച്ച്എസ്എസ്, സെന്റ് മേരീസ് എച്ച്എസ്, ഗവണ്‍മെന്റ് എച്ച്എസ് എന്നിവിടങ്ങളില്‍ നടക്കും.
മേളയുടെ സുഗമമായ നടത്തിപ്പിനായി ഡിഡിഇ.ജനറല്‍ കണ്‍വീനറായി വിവിധ സബ് കമ്മിറ്റികള്‍ക്ക് രൂപം നല്‍കി. 16ന് രജിസ്‌ട്രേഷന്‍ നടക്കും. 17ന് പ്രവൃത്തി പരിചയമേള തത്സമയ മത്സരങ്ങളും 18 ന് ശാസ്ത്ര പ്രദര്‍ശനം സെന്റ് തോമസ് എച്ചഎസ്എസില്‍ നടക്കും.
17ന് സാമൂഹ്യശാസ്ത്ര പ്രദര്‍ശനം ഗവ.ഹൈസ്‌കൂളിലും 18ന് ഗണിത ശാസ്ത്ര മേള സെന്റ് മേരീസ് എച്ച്എസിലും നടക്കുമെന്ന് പബ്ലിസിറ്റി കണ്‍വീനര്‍ റോയിവര്‍ഗീസ് ഇലവുങ്കല്‍ അറിയിച്ചു.

പത്തനംതിട്ട - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick