ഹോം » പ്രാദേശികം » കാസര്‍കോട് » 

കലക്ടറേറ്റ് പുറക്‌വശം കാടുമൂടിയ നിലയില്‍:ഇഴജന്തുക്കളെ പേടിച്ച് ജീവനക്കാര്‍

October 19, 2015
കാസര്‍കോട്: സിവില്‍ സ്റ്റേഷനിലെ കലക്ടറേറ്റിന് പുറക് വശം കാടു മൂടിക്കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. തെരഞ്ഞെടുപ്പ് അടുത്തതോടെ വിവിധ ജോലികളുമായി രാത്രി കാലങ്ങളില്‍ കളക്ടറേറ്റില്‍ തങ്ങേണ്ടി വരുന്ന ജീവനക്കാര്‍ ഭീതിയോടെയാണ് കഴിയുന്നത്.
 തെരഞ്ഞെടുപ്പ് സംബന്ധിച്ച ജോലി നടക്കുന്ന ഭാഗത്താണ് ഏറ്റവും കൂടുതല്‍ കാട് മൂടിക്കിടക്കുന്നത്. പകല്‍ സമയം പോലും  പാമ്പുകള്‍ ഇഴഞ്ഞു നീങ്ങുന്നത് നിത്യ സംഭവമാണെന്ന് ജീവനക്കാര്‍ തന്നെ പറയുന്നു. നാട് മുഴുവന്‍ ശുചീകരണമെന്ന് പേരില്‍ സര്‍ക്കാര്‍ തന്നെ മാമാങ്കം നടത്തിയപ്പോഴും കലക്ടറേറ്റില്‍ പേരിന് മാത്രമാണ് നടന്നത്.
അതിനാല്‍ സിവില്‍ സ്റ്റേഷനിലെ പലഭാഗങ്ങളും കാട് മൂടികിടക്കുകയാണ്. മുന്‍വശത്തു മാത്രമാണ് അല്‍പമെങ്കിലും വെട്ടിത്തെളിച്ചിരിക്കുന്നത്. മറ്റു ഭാഗങ്ങളില്‍ ഒരാള്‍ പൊക്കത്തില്‍ കാട് വളര്‍ന്നിട്ടുണ്ട്. ഇതുവഴി തെരുവ് നായ്ക്കള്‍ക്കൊപ്പം ഇഴജന്തുക്കളുടെ ശല്യം വര്‍ധിച്ചതായും വിവിധ ആവശ്യങ്ങല്‍ക്കായി കളക്ടറേറ്റിലെത്തുന്നവര്‍ പറഞ്ഞു.
കലക്ടറേറ്റ് കേന്ദ്രീകരിച്ച് നിരവധി സന്നദ്ധ സംഘടനകളും സമിതികളും ഉണ്ടെങ്കിലും ശുചീകരണത്തിന് ആരും തയാറാവുന്നില്ലെന്ന് ജീവനക്കാര്‍ തന്നെ പറയുന്നു.
Related News from Archive
Editor's Pick