ഹോം » പ്രാദേശികം » കാസര്‍കോട് » 

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ 38 പഞ്ചായത്തുകളിലായി  1978 സ്ഥാനാര്‍ത്ഥികള്‍

October 19, 2015
കാസര്‍കോട്:’തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ പത്രിക സമര്‍പ്പണത്തിന്റെ സൂക്ഷ്മ പരിശോധനയും പിന്‍വലിക്കലും കഴിഞ്ഞ് ചിത്രം വ്യക്തമായപ്പോള്‍ ജില്ലാ പഞ്ചായത്തിന് കീഴിലെ 38 പഞ്ചായത്തുകളിലായി 1978 സ്ഥാനാര്‍ത്ഥികള്‍ അവസാനമായി മത്സര രംഗത്തുണ്ട്. ഇതില്‍ 1026 വനിതകളും 952 പുരുഷന്മാരുമാണ്. 4040 പത്രികകളാണ് ആകെ ലഭിച്ചത്.
ജില്ലാ പഞ്ചായത്തിലേക്ക് വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നായി 60 സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുണ്ട്. 136 പത്രികകളാണ് ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സമര്‍പ്പിക്കപ്പെട്ടത്. പരിശോധന കഴിഞ്ഞപ്പോള്‍ 33 പുരുഷന്മാരും 27 വനിതകളുമുള്‍പ്പടെ 60 സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കും. മൂന്നു നഗരസഭകളിലായി 529 പത്രികകള്‍ ലഭിച്ചു. നിലവില്‍ 354 സ്ഥാനാര്‍ത്ഥികള്‍. കാസര്‍കോട് നഗരസഭയില്‍ 60 പുരുഷന്മാര്‍, 78 വനിതകള്‍-ആകെ 120, കാഞ്ഞങ്ങാട് നഗരസഭയില്‍ 61 പുരുഷന്മാര്‍, 59 വനിതകള്‍-ആകെ 138. നീലേശ്വരം നഗരസഭയില്‍ 48 പുരഷന്മാര്‍, 48 വനിതകള്‍-ആകെ 96.
ആറ് ബ്ലോക്ക് ഡിവിഷനുകളില്‍ നിന്നായി 260 സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നു. 455 അപേക്ഷകളാണ് ലഭിച്ചത്. സൂഷ്മ പരിശോധനയ്ക്ക് ശേഷം മത്സരരംഗത്തുള്ളത്  കാറഡുക്ക ബ്ലോക്കില്‍ 18 പുരുഷന്മാര്‍, 22 വനിതകള്‍ ആകെ 40. മഞ്ചേശ്വരം ബ്ലോക്കില്‍ 27 പുരുഷന്മാര്‍, 24 വനിതകള്‍ ആകെ 51, കാസര്‍കോട് ബ്ലോക്കില്‍ 23 പുരുഷന്മാര്‍, 23 വനിതകള്‍ ആകെ 46, കാഞ്ഞങ്ങാട് ബ്ലോക്കില്‍ 16 പുരുഷന്മാര്‍, 23 വനിതകള്‍ ആകെ 39, പരപ്പ ബ്ലോക്കില്‍ 24 പുരുഷന്മാര്‍, 21 വനിതകള്‍ ആകെ 45, നീലേശ്വരം ബ്ലോക്കില്‍ 20 പുരുഷന്മാര്‍ 19 വനിതകള്‍ ആകെ 39 എന്നിങ്ങനെയാണ് മത്സര രംഗത്തുള്ള സ്ഥാനാര്‍ത്ഥികളുടെ കണക്ക്.
ബ്ലോക്ക് പഞ്ചായത്തില്‍ നീലേശ്വരത്താണ് എറ്റവും കുറവ് വനിത പ്രാതിനിധ്യമുള്ളത്. 19 വനിതകളാണുള്ളത്. നഗരസഭയില്‍ നീലേശ്വരം-48, പഞ്ചായത്തില്‍ കയ്യൂര്‍ ചീമേനിയിലാണ് വനിതകളുടെ എണ്ണത്തില്‍ കുറവ് ഇവിടെ 16 വനിതകളാണ് മത്സരിക്കുന്നത്.
Related News from Archive
Editor's Pick