ഹോം » പ്രാദേശികം » കാസര്‍കോട് » 

രാഷ്ട്രീയ കക്ഷികളുമായി ധാരണയില്ല: ബിജെപി

October 19, 2015
വെള്ളരിക്കുണ്ട്: ഈസ്റ്റ് എളേരി പഞ്ചായത്തില്‍ ബിജെപി 15 വാര്‍ഡുകളിലും തനിച്ച് മത്സരിക്കുകയും ഒരു രാഷ്ട്രീയ കക്ഷിയുമായും ഏതെങ്കിലും തരത്തിലുള്ള വിധത്തിലുള്ള കൂട്ടുകെട്ടിനോ ധാരണയ്‌ക്കോ തയ്യാറല്ലെന്നും  ബിജെപി അറിയിച്ചു. ഇവിടെ കോണ്‍ഗ്രസുകാര്‍ തമ്മിലുള്ള ഗ്രൂപ്പ് വഴക്കുകൊണ്ടും യുഡിഎഫും എല്‍ഡിഎഫും തമ്മിലുള്ള കൂട്ടുകെട്ടില്‍ പരാജയഭീതി പൂണ്ട കോണ്‍ഗ്രസുകാര്‍ ബിജെപിയുടെ മേല്‍ കുറ്റം ആരോപിച്ച് തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ തോല്‍വി സമ്മതിച്ചിരിക്കുകയാണ്. എല്‍ഡിഎഫ്-യുഡിഎഫ് കൂട്ടുകെട്ടിന്റെ സാക്ഷ്യപത്രമാണ് സിഐടിയുവിന്റെ മുതിര്‍ന്ന നേതാവ് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാതെ സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കുന്നതെന്ന് ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് ഹരികുമാര്‍ കടുമേനി പറഞ്ഞു. യോഗത്തില്‍ എന്‍.കെ.ബാബു, കെ.പി.വിനോദ്, കെ.ടി.വിജയകുമാര്‍, ഗോപി, തമ്പാന്‍ എന്നിവര്‍ സംസാരിച്ചു.
Related News from Archive
Editor's Pick