ഹോം » കായികം » 

പി.ടി. ഉഷയും ഐ.എം. വിജയനും കേന്ദ്ര സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍

October 20, 2015

ന്യൂദല്‍ഹി: കേരളത്തിന്റെ അഭിമാനങ്ങളായ മുന്‍ ഫുട്ബോള്‍ താരം ഐഎം വിജയനും സ്പ്രിന്റ് റാണി പിടി ഉഷയും കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച സ്‌പോര്‍ട്ട്‌സ് കൗണ്‍സിലില്‍.

പ്രൊഫ.വി.കെ മല്‍ഹോത്രയാണ് പ്രസിഡന്റായ കൗണ്‍സിലില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ (എംപി) പി.ടി ഉഷ (അത്‌ലറ്റിക്‌സ്) ലിംബ റാം (അമ്പെയ്ത്ത്) ), എന്‍.കുഞ്ചറാണി ദേവി (ഭാരോദ്വോഹനം), ഐ.എം വിജയന്‍ (ഫുട്‌ബോള്‍), പി.ഗോപീചന്ദ് (ബാറ്റ്മിന്റണ്‍), ബൈച്ചുങ് ബൂട്ടിയ (ഫുട്‌ബോള്‍), ഉദയ് ശങ്കര്‍ (സ്റ്റാര്‍ ഇന്ത്യ), വിശ്വനാഥന്‍ ആനന്ദ് (ചെസ്സ്), സന്ദീപ് പ്രധാന്‍ (സ്‌പോര്‍ട്‌സ് അതോറിറ്റി, ഗുജറാത്ത്), സെക്രട്ടറി സ്‌പോര്‍ട്‌സ് മധ്യപ്രദേശ്, സ്‌പോര്‍ട്‌സ് സെക്രട്ടറി അസം, ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍, കേന്ദ്ര കായിക വകുപ്പ് സെക്രട്ടറി,സായി ഡയറക്ടര്‍ ജനറല്‍, ഉത്തേജക മരുന്ന് വിരുദ്ധ ഏജന്‍സി ഡയറക്ടര്‍ ജനറല്‍, ലക്ഷ്മിബായി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ വൈസ് ചാന്‍സലര്‍, ജോയിന്റ് സെക്രട്ടറി കേന്ദ്ര കായിക വകുപ്പ് എന്നിവര്‍ അംഗങ്ങളാണ്.

സ്‌പോര്‍ട്ട്‌സിന്റെ വികസനത്തിനു പരിപാലനത്തിനും ഉതകുന്ന മാര്‍ഗ നിര്‍ദേശം നല്‍കുകയാണ് കൗണ്‍സിലിന്റെ ചുമതല.

Related News from Archive
Editor's Pick