ഹോം » ഭാരതം » 

ഭാരത- പാക് പരമ്പര: ചര്‍ച്ച അലങ്കോലമായി

October 20, 2015

ന്യൂദല്‍ഹി: ഭാരത പാക് ക്രിക്കറ്റ് പരമ്പര നടക്കാന്‍ സാധ്യതയില്ലെന്ന് ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂര്‍.

ഇന്നലെ മുംബയില്‍ ബിസിസിഐ ആസ്ഥാനത്ത് ഇതുസംബന്ധിച്ച ഭാരത- പാക് ചര്‍ച്ച ശിവസേനക്കാര്‍ അലങ്കോലപ്പെടുത്തിയിരുന്നു. ഇതോടെയാണ് പരമ്പരയ്ക്കുള്ള സാധ്യത മങ്ങിയത് അക്രമത്തെ അനുരാഗ് താക്കൂര്‍ അപലപിച്ചു. പരമ്പര സംബന്ധിച്ച ചര്‍ച്ചയ്ക്ക് ഇന്നലെ പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഷഹര്‍യാര്‍ ഖാന്‍ എത്തിയിരുന്നു.

ഈ സമയത്തായിരുന്നു പരമ്പര പുനരാരംഭിക്കാനുള്ള ശ്രമങ്ങളില്‍ പ്രതിഷേധിച്ച് ശിവസേനക്കാര്‍ ബിസിസിഐ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയത്.
ബിസിസിഐ അധ്യക്ഷന്‍ ശശാങ്ക് മനോഹറിന്റെ ഓഫീസിലേക്ക് ഇരച്ചുകയറിയ ശിവസേനക്കാര്‍ അദ്ദേഹത്തെ തടഞ്ഞുവയ്ക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ഇന്നലെ നടക്കേണ്ടിയിരുന്ന ചര്‍ച്ച മാറ്റിവച്ചു.

Related News from Archive
Editor's Pick