ഹോം » കേരളം » 

ഇഷ്ടമുള്ളത് ആര്‍ക്കും കഴിക്കാം: വി.മുരളീധരന്‍

October 20, 2015

തിരുവനന്തപുരം: ഇഷ്ടമുള്ള ഭക്ഷണം കഴിക്കാന്‍ ഏതൊരാള്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നും പശു ഇറച്ചി കഴിക്കുന്നത് അവരവരുടെ ഇഷ്ടമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികിരിക്കുകയായിരുന്നു അദ്ദേഹം.

ഗോവധ നിരോധന നിയമം കേരളത്തിലും വേണമെന്ന കാര്യത്തില്‍ യോജിപ്പില്ലെന്നും മുരളീധരന്‍ പറഞ്ഞു. ആരെന്ത് വസ്ത്രം ധരിക്കണം, എന്തുഭക്ഷിക്കണം തുടങ്ങിയ കാര്യങ്ങള്‍ ബിജെപി പറഞ്ഞിട്ടില്ല. ആര്‍ക്കും എന്തു മാംസവും കഴിക്കാം. ആരും നിങ്ങളുടെ പാത്രത്തില്‍ നിന്നെടുത്ത് മാറ്റി അത് കഴിക്കരുതെന്നു പറയില്ല. ബിജെപി അങ്ങിനെ പറഞ്ഞിട്ടില്ല.

24 സംസ്ഥാനങ്ങളില്‍ ഗോവധ നിരോധനം നടപ്പാക്കിയത് യുപിഎ സര്‍ക്കാരാണ്. അന്നതിനെ അനുകൂലിച്ചവരാണ് ഇന്ന് വിമര്‍ശനവുമായി വന്നിരിക്കുന്നത്. ബീഫുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നിരന്തരം ഉയര്‍ത്തിക്കാട്ടുന്നത് നരേന്ദ്രമോഡി സര്‍ക്കാരിനെ താറടിച്ച് കാണിക്കാനാണ്. സിപിഎമ്മിന്റെ അജണ്ടയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick