ഹോം » പ്രാദേശികം » എറണാകുളം » 

യുഡിഎഫില്‍ വിമതശല്യം രൂക്ഷം

October 19, 2015

മരട് : മരട് നഗരസഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ നോമിനേഷന്‍ പിന്‍വലിക്കല്‍ പൂര്‍ത്തിയായതോടെ മരടിലും ,നെട്ടൂരിലും യൂ ഡി എഫില്‍ വിമതശല്യം രൂക്ഷമായി. പിന്‍വലി പ്പിക്കുന്നതിന് ശ്രമങ്ങര്‍ ഉണ്ടായെങ്കിലും കോണ്‍ഗ്രസിന്റെ സ്ഥിരം ഡിവിഷനുകളില്‍ വിമതര്‍ ശക്തരായി നിലകൊള്ളുകയാണ്.
പുറത്താക്കിയാല്‍ തന്നെ പാര്‍ട്ടി യില്‍ വീണ്ടും തിരിച്ചെത്താമെന്നാണ് ഇവരുടെ കണക്കു കൂട്ടല്‍. ഇതിനു പ്രാദേശിക നേതാക്കളുടെ പിന്‍ബലമുണ്ടെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്. ചില ഡിവിഷനുകളില്‍ വിമതരാണ് യുഡിഎഫിന്റെ പ്രഥാന എതിരാളികളും. സ്ഥാനാര്‍ത്ഥി നിര്‍ണ യ ത്തില്‍ നേതാക്കള്‍ക്ക് പറ്റിയവന്‍ വീഴ്ചയാണ് ഇതിനു കാരണമെന്നാണ് പ്രവര്‍ത്തകര്‍ വി ല യി രു ത്തുന്നത്. ചില ഡിവിഷനുകളില്‍ ജയിക്കാന്‍ സാധ്യത ഉള്ളവരെ പരിഗണിക്കാതെ നേതാക്കളുടെ അനുയായികളെ തിരുകി കയറ്റിയതും കീറാമുട്ടിയായി നില്‍ക്കുന്നു.
നെട്ടൂരില്‍ ലത്തീന്‍ സമൂദായത്തെ പരിഗണിക്കാത്ത തും വിനയായി മാറാനാണ് സാധ്യത എന്ന് നേതാക്കള്‍ തന്നെ സംശയിക്കുന്നു വിമതര്‍ക്കെതിരെ അച്ചടക്ക നടപടി എ ടൂക്കാന്‍ വൈകുന്നതും സംസാരമായിട്ടുണ്ട്.

എറണാകുളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick