ഹോം » പ്രാദേശികം » കോഴിക്കോട് » 

ദീപവുമായി അമൃതയില്‍ ഭവന പ്രവേശം

October 20, 2015

കോഴിക്കോട്: കഴിഞ്ഞ 16 വര്‍ഷത്തിലധികമായി ഇരുള്‍ മൂടിയ ഇടനാഴിയില്‍ ജീവിത ദു:ഖം അനുഭവിച്ചു വരികയായിരുന്ന അമൃതക്ക് നിര്‍വൃതിയുടെ നിമിഷങ്ങള്‍ മലാപ്പറമ്പ് എ.യു.പി സ്‌കൂള്‍ 7-ാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി വിഭിന്നശേഷിക്കാരി മൂഴിക്കല്‍ തച്ചിലത്ത് വീട്ടിലെ മോഹനന്റെയും പങ്കജത്തിന്റെയും മകള്‍ അമൃതയ്ക്കാണ് ഇന്നലെത്തെ ധന്യ മൂഹര്‍ത്തം അവസ്മരണീയമായത്.
മലാപ്പറമ്പ് എ.യു.പി.സ്‌കൂളില്‍ കഴിഞ്ഞ വര്‍ഷമാരംഭിച്ച നന്മ പദ്ധതിയുടെ ഭാഗമായി കൂട്ടുകാരിക്കൊരു കൂട് എന്ന പേരില്‍ സഹപാഠികള്‍ സംഘടിപ്പിച്ച അമൃതഭവന നിര്‍മ്മാണ നിധിയിലൂടെ പിരിഞ്ഞു കിട്ടിയ തുക ഉപയോഗിച്ച് കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ പറമ്പില്‍ബസാറില്‍ പുതുതായി നിര്‍മ്മിച്ച വസതിയില്‍ കാലത്ത് 10 മണിക്ക് കോഴിക്കോട് അമൃതാനന്ദമയി മഠാധിപതി ബ്രഹ്മചാരി വിവേകാമൃതചൈതന്യ നിറദീപം അമൃത, അമ്മപങ്കജം, അച്ഛന്‍ മോഹനന്‍ എന്നിവര്‍ക്ക് കൈമാറി. അമൃതാഭവന നിര്‍മ്മാണ നിധി ചെയര്‍മാന്‍ പി.പി. പ്രഭാകരകുറുപ്പ്, കണ്‍വീനര്‍ അരവിന്ദനാഥന്‍,പ്രധാനാധ്യാപിക എന്‍.എം.പ്രീതി, നന്മ കോ-ഓര്‍ഡിനേറ്റര്‍ ആര്‍.കെ. ഇരവില്‍, പി.ടി.എ മുന്‍ പ്രസിഡന്റ് കെ.പി. അജിത് കുമാര്‍ എന്നിവര്‍ സംബന്ധിച്ച് ഉച്ചയ്ക്ക് 2 മണിക്ക് കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍.പ്രശാന്ത് കുമാര്‍, ശ്രീകാന്ത് കോട്ടക്കല്‍, കെ.ആര്‍.പ്രമോദ് കുമാര്‍ എന്നിവരും എത്തി. പ്രമുഖ വ്യവസായി എം.എ. യൂസഫലിയും സുമനസ്സുകളായ അഞ്ഞൂറോളം പേരുമാണ് അമൃതയുടെ വീട് നിര്‍മ്മാണത്തിന് സഹായിച്ചത്.

കോഴിക്കോട് - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick