നാട്ടറിവുകള്‍ നാടിന്റെ സമ്പത്ത് : ഡോ. പി രാജേന്ദ്രന്‍

Tuesday 20 October 2015 10:05 am IST

കോഴിക്കോട്: പാരമ്പര്യ വൈദ്യത്തിന്റെ നാട്ടറിവുകള്‍ സംരക്ഷിക്ക പെടണമെന്നും നാട്ടറിവുകള്‍ നാടിന്റെ സമ്പത്താണെന്നും കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ പി രാജേന്ദ്രന്‍ പറഞ്ഞു. ആരോഗ്യരംഗത്ത് കേരളം ഏറെ മുന്നിലാണെന്ന് അവകാശപ്പെടുമ്പോഴും പ്രകൃതിയാലുള്ള ആരോഗ്യത്തില്‍ അതല്ല സ്ഥിതിയെന്നും അദ്ദേഹം പറഞ്ഞു. സ്വദേശി ശാസ്ത്ര പ്രസ്ഥാനത്തിന്റെ ആഭിമുഖ്യ്ത്തില്‍ സ്വപ്‌ന നഗരിയില്‍ നടക്കുന്ന സ്വാശ്രയ ഭാരത് 2015 എക്‌സ്‌പോയില്‍. സ്വാശ്രയ ഭാരത് എക്‌സ്‌പോയുടെ ഭാഗമായി സംഘടിപ്പിച്ച പാരമ്പര്യ വൈദ്യസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരു അദ്ധേഹം. ഭക്ഷണ ക്രമത്തില്‍ വന്ന മാറ്റങ്ങള്‍ ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ പണം മരുന്നിന് ചെലവാകുന്ന സംസ്ഥാനമായി കേരളം മാറുകയാണ്. ഇതു വഴി നമ്മുടെ ആരോഗ്യമെന്നത് നാം വിലയ്ക്ക് വാങ്ങുന്ന ആരോഗ്യമായി മാറുകയാണ്. എം എസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ മേധാവി ഡോ അനില്‍ കുമാര്‍ ചടങ്ങില്‍ അധ്യക്ഷനായിരു. കോട്ടക്കല്‍ ആര്യവൈദ്യ ശാലയുടെ സെന്റര്‍ ഫോര്‍ മെഡിസിനല്‍ പ്ലാന്റ്‌സ് റിസര്‍ച്ച ഡയറക്ടര്‍ ഡോ ഇന്ദിരാബാലചന്ദ്രന്‍ പാരമ്പര്യ വൈദ്യ സമ്മേളനം ഉദ്ഘാടനം ചെയ്തു. കിര്‍ത്താഡ്‌സ് ഡയറക്ടര്‍ ഡോ. കെ എസ് പ്രദീപ് കുമാര്‍, സ്വാശ്രയ ഭാരത് സെക്രട്ടറിജനറല്‍ ഡോ.ജയപ്രക്ാശ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. സേേമ്മളനത്തോടനുബന്ധിച്ച് പാരമ്പര്യ വൈദ്യന്മാരുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു.