ഹോം » പ്രാദേശികം » മലപ്പുറം » 

വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട്; താനൂര്‍ നഗരസഭ ഓഫീസ് ബിജെപി ഉപരോധിച്ചു

October 20, 2015

താനൂര്‍: നഗരസഭയിലെ വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട് കടന്നുകൂടിയതില്‍ പ്രതിഷേധിച്ച് നഗരസഭ ഓഫീസ് ബിജെപി ഉപരോധിച്ചു. ആദ്യം പ്രസ്ദ്ധീകരിച്ച പട്ടികയിലും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അന്ന് ബിജെപി പ്രവര്‍ത്തകര്‍ ഇത് ചൂണ്ടിക്കാണിച്ചെങ്കിലും അധികൃതര്‍ പരിഹരിക്കാന്‍ തയ്യാറായിട്ടില്ല. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ അഡീഷണല്‍ ലിസ്റ്റിലാണ് വലിയ ക്രമക്കേടുകള്‍ ഉണ്ടായിട്ടുള്ളത്. ബിജെപി വിജയിക്കുമെന്ന് ഉറപ്പുള്ള വാര്‍ഡുകളിലെ വോട്ടര്‍മാരെ മറ്റ് വാര്‍ഡുകളിലെ ലിസ്റ്റിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബിഎല്‍ഒമാരെ സ്വാധീനിച്ച് ലീഗും-കോണ്‍ഗ്രസും-സിപിഎമ്മും ഒറ്റക്കെട്ടായി ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആശയപരമായി ബിജെപിയെ നേരിടാന്‍ സാധിക്കാത്തതിനാല്‍ കള്ളത്തരത്തിലൂടെ അധികാരം പിടിച്ചെടുക്കാനാണ് ഇരുമുന്നണികളും ശ്രമിക്കുന്നത്.
ഉപരോധസമരം ബിജെപി ദേശീയസമിതിയംഗം കെ.ജനചന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ കമ്മറ്റി പ്രസിഡന്റ് കെ.വിവേകാനന്ദന്‍ അദ്ധ്യക്ഷത വഹിച്ചു. മേഖല പ്രസിഡന്റ് പി.രാഘവന്‍, ടി.അറുമുഖന്‍, പി.മനോജ്കുമാര്‍, പി.കെ.അനില്‍ എന്നിവര്‍ സംസാരിച്ചു.

Related News from Archive
Editor's Pick