ഹോം » പ്രാദേശികം » മലപ്പുറം » 

നിലവിളക്ക് വിവാദം മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് തിരിച്ചടിയാകുന്നു

October 20, 2015

നിലമ്പൂര്‍: നിലവിളക്ക് കൊളുത്തുന്നത് ഇസ്ലാമിക വിരുദ്ധമാണെന്ന് ലീഗ് മന്ത്രിമാരും ഇ.കെ സമസ്തയും പ്രസ്താവിച്ചതിന് തൊട്ടുപുറകെ എത്തിയ തെരഞ്ഞെടുപ്പ് ലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് സമ്മാനിക്കുന്നത് തലവേദന.
ഒരു സംഘം മുസ്ലീങ്ങള്‍ തന്നെയാണ് ലീഗിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. മറ്റ് മതങ്ങളുടെ ആചാരങ്ങളെ എന്തിനാണ് നിന്ദിക്കുന്നതെന്ന് അവര്‍ ചോദിക്കുന്നത്.
മതം പറയുന്ന ലീഗ് എങ്ങനെ മതേതര പാര്‍ട്ടിയാകും തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനാവാതെ വിയര്‍ക്കുകയാണ് ലീഗ് സ്ഥാനാര്‍ത്ഥികള്‍. മംഗളകരമായ ഒരു ചടങ്ങ് വിളക്ക് കൊളുത്തി ആരംഭിക്കാന്‍ കഴിയാത്തവര്‍ക്ക് എന്തിനാണ് ഞങ്ങളുടെ വോട്ട് എന്നാണ് ആളുകളുടെ ചോദ്യം.

Related News from Archive
Editor's Pick