ഹോം » ഭാരതം » 

വേണ്ടത് ചര്‍ച്ചകളെന്ന് ജെയ്റ്റ്‌ലി: ശിവസേനയ്ക്ക് കേന്ദ്രത്തിന്റെ താക്കീത്

October 20, 2015

arun-jaitly

ന്യൂദല്‍ഹി: ഭാരത പാക് ക്രിക്കറ്റ് പരമ്പരയുടെ പേരില്‍ അക്രമം നടത്തുന്ന ശിവസേനയ്ക്ക് കേന്ദ്രത്തിന്റെ ശക്തമായ താക്കീത്. അക്രമമല്ല ചര്‍ച്ചയാണ് വേണ്ടത്. കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ദാദ്രി സംഭവങ്ങള്‍ അടക്കമുള്ളവരെ പരോക്ഷമായി പരാമര്‍ശിച്ചാണ് ജയ്റ്റ്‌ലിയുടെ പത്രസമ്മേളനം.

ഭാരത പാക് ക്രിക്കറ്റ് പരമ്പര ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ശിവസേന തിങ്കളാഴ്ച മുംബയിലെ ബിസിസിഐ ഓഫീസില്‍ അതിക്രമിച്ചു കയറുകയും പ്രസിഡന്റ് ശശാങ്ക് മനോഹറിനെ തടഞ്ഞുവയ്ക്കുകയും ചെയ്തിരുന്നു.

ഇതേത്തുടര്‍ന്ന് പരമ്പര സംബന്ധിച്ച ചര്‍ച്ച അലങ്കോലമായി.ഭാരതത്തില്‍ എത്തിയ പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഷഹരിയാര്‍ ഖാനുമായി നടക്കേണ്ട ചര്‍ച്ചയാണ് അലസിയത്. ജനങ്ങള്‍ ശാന്തതയും സംയമനവും പാലിക്കണം, ചര്‍ച്ചകളാണ് വേണ്ടത്, അക്രമമല്ല. ജെയ്റ്റ്‌ലി പറഞ്ഞു.

ഇത്തരം അക്രമങ്ങള്‍ നടത്തുന്നവരെ ശക്തമായി വിമര്‍ശിക്കണം. ഇത്തരം പരിപാടികളില്‍ നിന്ന് ശരിയായി ചിന്തിക്കുന്നവര്‍ വിട്ടുനില്‍ക്കണം. ജയ്റ്റ്‌ലി തുര്‍ടന്നു. ഇത്തരം വിഷയങ്ങള്‍ വളരെ ഗുരുതരമാണ്. ചിലവ സമുദായങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ വരെ തകര്‍ക്കാം. ചിലവ ജമ്മുകശ്മീര്‍ പോലുള്ള സ്ഥലങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. അതിനാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ് വേണ്ടത്.

ഈ വിഷയത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ ശക്തമായ നടപടിയാണ് എടുത്തത്. പ്രധാനമന്ത്രി തന്റെ നിലപാടും വ്യക്തമാക്കയിട്ടുണ്ട്. ബന്ധപ്പെട്ടവരോട ഇക്കാര്യം സംസാരിച്ചിട്ടുമുണ്ട്. വിവാദ പരാമര്‍ശങ്ങള്‍ നടത്തിയതിന് സാക്ഷി മഹാരാജ്, ഹരിയന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍, സഞ്ജീവ് ബല്യാന്‍, സംഗീത് സോം എന്നിവരെ കഴിഞ്ഞ ദിവസം വിളിച്ചുരുത്തി പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ ശാസിച്ചിരുന്നു.

Related News from Archive
Editor's Pick