ഹോം » പ്രാദേശികം » കൊല്ലം » 

വികസനമന്ത്രവുമായി പട്ടത്താനം ബാബു

October 20, 2015

ssss

കൊല്ലം: പട്ടത്താനം വടക്കേവിള വിജയത്തിന്റെ പട്ടം പറത്താന്‍ ഇക്കുറി ബിജെപി നിയോഗിച്ചത് പരിചയസമ്പന്നനായ പട്ടത്താനം ബാബുവിനെ.
2005ലെ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലും 2010ല്‍ നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരിച്ചതിന്റെ അനുഭവസമ്പത്തുണ്ട് ബാബുവിന്. അതുകൊണ്ട് തന്നെ ഡിവിഷനില്‍ ബാബുവിന് പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല. മാറിയ സാഹചര്യത്തില്‍ കാറ്റ് ബിജെപിക്ക് അനുകൂലമാണ്. സംഘപ്രസ്ഥാനങ്ങളുടെ കൂട്ടായ പ്രവര്‍ത്തനവും ഗ്രാമങ്ങളുടെ ആഴങ്ങളിലേക്കെത്തുന്ന മോദിസര്‍ക്കാരിന്റെ ജനക്ഷേമപദ്ധതികളും ഇക്കുറി അവസരം ബിജെപിക്ക് നല്‍കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുമെന്ന ആത്മവിശ്വാസമാണ് പ്രചരണത്തിനിറങ്ങുമ്പോള്‍ ബാബുവിന്റെ കൈമുതല്‍. ബിജെപിയുടെ ബൂത്ത്തലം മുതല്‍ പല ചുമതലകള്‍ വഹിച്ച് ജില്ലാസെക്രട്ടറി വരെയായ സംഘടനാപാടവവും ബാബുവിന്റെ കരുത്താണ്. വടക്കേവിള ഡിവിഷനില്‍ വികസനത്തിന് വോട്ട് ചോദിക്കുകയാണ് താമര അടയാളത്തില്‍ പട്ടത്താനം ബാബു.

കൊല്ലം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick