ഹോം » പ്രാദേശികം » കൊല്ലം » 

മതിലില്‍ എല്‍ഡിഎഫിന് സ്ഥാനാര്‍ഥി ഇല്ല

October 20, 2015

കൊല്ലം: കൊല്ലം കോര്‍പ്പറേഷനില്‍ പുതുതായി ചേര്‍ത്ത തൃക്കടവൂര്‍ പഞ്ചായത്ത് ഉള്‍പ്പടെ ഇപ്പോള്‍ 55 ഡിവിഷനുകളാണുള്ളത്. മതിലില്‍ 11-ാം ഡിവിഷനില്‍ യുഡിഎഫ് സ്ഥാനാര്‍ഥി മുന്‍തൃക്കടവൂര്‍ പഞ്ചായത്ത് പ്രസിഡന്റായ ആര്‍എസ്പിയിലെ എം.പ്രശാന്താണ് മത്സരിക്കുന്നത്. ഇതേസമയം സിപിഎം മുഖപത്രത്തില്‍ പ്രസിദ്ധീകരിച്ച കൊല്ലം കോര്‍പ്പറേഷനിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥികളുടെ പട്ടികയില്‍ മതിലില്‍ ഡിവിഷനില്‍ മത്സരിക്കുന്ന മുന്നണി സ്ഥാനാര്‍ത്ഥിയുടെ പേരോ ഫോട്ടോയോ നല്‍കിയില്ല. മതിലില്‍ ഡിവിഷനില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ അനുയോജ്യമായ ആളിനെ കണ്ടെത്താനായില്ല.

Related News from Archive
Editor's Pick