ഹോം » കേരളം » 

ജേക്കബ് തോമസിനെതിരെ പരാമര്‍ശവുമായി മന്ത്രി കെ ബാബു

വെബ് ഡെസ്‌ക്
October 20, 2015

babu-jacobകൊച്ചി: ജേക്കബ് തോമസിനെതിരെ പരാമര്‍ശവുമായി മന്ത്രി കെ.ബാബു. ഉദ്യോഗസ്ഥര്‍ തന്നിഷ്ടം കാണിക്കരുതെന്ന് കെ.ബാബു പറഞ്ഞു. സര്‍ക്കാര്‍ നയങ്ങളാണ് ഉദ്യോഗസ്ഥര്‍ നടപ്പിലാക്കേണ്ടത്. താന്‍പോരിമയും താന്‍ പ്രമാണിത്വവും അംഗീകരിക്കില്ല.

അതേസമയം ഫഌറ്റുകള്‍ക്കെതിരെ നടപടി സ്വീകരിച്ചത് ജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണെന്ന് ഡിജിപി ജേക്കബ് തോമസ് വ്യക്തമാക്കിയിരുന്നു. ഫയര്‍ഫോഴ്‌സ് മേധാവി എന്ന നിലയില്‍ താന്‍ സ്വീകരിച്ച നടപടികള്‍ ശരിയായിരുന്നു എന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് വര്‍ഷത്തിനിടെ അഞ്ചാംതവണയാണ് സര്‍ക്കാര്‍ തന്നെ സ്ഥലം മാറ്റുന്നത്. എവിടെ സ്ഥലം മാറ്റിയാലും അവിടെ പ്രവര്‍ത്തിക്കാന്‍ എന്തെങ്കിലുമുണ്ടാകുമെന്നും താന്‍ ചെയ്ത എല്ലാ കാര്യങ്ങളും തന്റെ കര്‍ത്തവ്യമാണെന്നും ജേക്കബ് തോമസ് വ്യക്തമാക്കി.

ഫഌറ്റ് നിര്‍മ്മാണം നിയന്ത്രിച്ചു കൊണ്ട് ഫയര്‍ ഫോഴ്‌സ് മേധാവി എന്ന നിലയില്‍ താനിറക്കിയ സര്‍ക്കുലറിനെ ജേക്കബ് തോമസ് ശക്തമായി ന്യായീകരിച്ചു.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick