എടിഎമ്മുകളില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍

Tuesday 20 October 2015 6:57 pm IST

കൊച്ചി : കൊച്ചിയിലെ വിവിധ എടിഎമ്മുകളില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍. കലൂര്‍ സ്വദേശി ഹിദായത്താണ് എറണാകുളം നോര്‍ത്ത് പോലീസിന്റെ പിടിയിലായത്. എസ്.ബി.ഐ, കാനറാ ബാങ്ക് എന്നിവിടങ്ങളിലാണ് ഇയാള്‍ പ്രധാനമായും മോഷണം നടത്തിയിരുന്നത്. എടിഎം കൗണ്ടറുകളിലെ കാമറയും അനുബന്ധ ഉപകരണങ്ങളുമാണ് ഇയാള്‍ മോഷ്ടിച്ചിരുന്നത്