ഹോം » ഭാരതം » 

കേജ്‌രിവാളിന് ദല്‍ഹി പോലീസ് കമ്മീഷണറുടെ മറുപടി

വെബ് ഡെസ്‌ക്
October 20, 2015

kejariwal01ന്യൂദല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാളിന് മറുപടിയുമായി ദല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ് ബസി. അറംഗ ക്യാബിനറ്റിലെ അഴിമതിക്കാരായ മന്ത്രിമാരെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെന്നും അങ്ങനെയുള്ള മുഖ്യമന്ത്രിയാണ് മറ്റുള്ളവരുടെ ജോലി എങ്ങനെ ചെയ്യണമെന്ന് നിര്‍ദ്ദേശിക്കുന്നെതെന്നും ബി.എസ് ബസി പറഞ്ഞു. ദല്‍ഹി പോലീസ് ഏറ്റവും വലിയ അഴിമതിക്കാരാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു ബസി.

പോലീസ് സേനയിലെ അഴിമതി ഇല്ലാതാക്കാന്‍ നിരവധി നടപടികള്‍ ഏര്‍പ്പെടുത്തിയതായി ബസി പറഞ്ഞു. ഇതിനായി ഹെല്‍പ് ലൈന്‍ ആരംഭിച്ചിട്ടുണ്ട്. പോലീസ് അഴിമതി നടത്തുന്നതിന്റെ ഓഡിയോ വീഡിയോ തെളിവുകള്‍ കൈമാറുന്നവര്‍ക്ക് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ബസി വ്യക്തമാക്കി. കെജ് രിവാള്‍ ദല്‍ഹി സര്‍ക്കാരിന്റെ കാര്യം മാത്രം നോക്കിയാല്‍ മതിയെന്നും ബസി പറഞ്ഞു.

അതേസമയം അടിസ്ഥാന രഹിതമായ ആരോപണമാണ് കേജ്‌രിവാള്‍ ഉന്നയിക്കുന്നതെന്നും വിവദങ്ങള്‍ ഉണ്ടാക്കാന്‍ മാത്രമാണ് ദല്‍ഹി മുഖ്യമന്ത്രിക്ക് താല്‍പര്യമെന്നും ബിജെപി ദേശീയ സെക്രട്ടറി തരുണ്‍ ചുങ്ക് പറഞ്ഞു.

Related News from Archive
Editor's Pick