ഹോം » പ്രാദേശികം » വയനാട് » 

ആദിവാസി യുവ കര്‍ഷകര്‍ക്ക് പഴം പച്ചക്കറി സംസ്‌ക്കരണ ക്ലാസ്സ്

October 20, 2015

 

കല്‍പറ്റ: എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തിന്റെയും രാജീവ് ഗാന്ധി നേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡവലപ്‌മെന്റിന്റെയും സംയുക്ത സംരംഭമായ യുവജ്യോതിയുടെ ആഭിമുഖ്യത്തില്‍ 2015 ഒക്‌ടോബര്‍ 28, 29, 30 തിയ്യതികളില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട യുവ കര്‍ഷകര്‍ക്കായി പഴം, പച്ചക്കറി സംസ്‌കരണ പഠന ക്ലാസ്സ് സംഘടിപ്പിക്കുന്നു. കല്‍പറ്റ പുത്തൂര്‍വയലിലുള്ള സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ സൗജന്യക്ലാസ്സ് സംഘടിപ്പിക്കുന്നത്. 35 വയസ്സിനു താഴെയുള്ള ആദിവാസി വിഭാഗത്തില്‍പ്പെട്ട യുവതീയുവാക്കള്‍ക്ക് ക്ലാസ്സില്‍ പങ്കെടുക്കാം. താല്പര്യമുള്ള കര്‍ഷകര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

Related News from Archive
Editor's Pick