ഹോം » പ്രാദേശികം » ആലപ്പുഴ » 

ഒത്തുകളി രാഷ്ട്രീയം പൊളിച്ചെഴുതും

October 21, 2015

അമ്പലപ്പുഴ: ഒത്തുകളി രാഷ്ട്രീയത്തെ പൊളിച്ചെഴുതാന്‍ കൊട്ടാരം ഉണ്ണികൃഷ്ണന്‍. ജില്ലാ പഞ്ചായത്ത് അമ്പലപ്പുഴ ഡിവിഷനിലാണ് ബിജെപി ജില്ലാജനറല്‍ സെക്രട്ടറിയായ കൊ ട്ടാരം ഉണ്ണികൃഷ്ണന്‍ ജനവിധി തേടുന്നത്. കാലങ്ങളായി ഇരുമുന്നണികളും നടത്തുന്ന ഒത്തുകളി രാഷ്ട്രീയമാണ് അമ്പലപ്പുഴയുടെ തകര്‍ച്ചയ്ക്ക് കാരണമെന്ന സന്ദേശവുമായാണ് കൊട്ടാരം വോട്ടു തേടുന്നത്.
ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങളായ കാപ്പിത്തോട് പ്രശ്‌നവും ഗതാഗതക്കുരുക്കിന് അറുതി വരുത്താനുള്ള പഴയ നടക്കാവ്, തീരദേശ റോഡു നിര്‍മ്മാണവും ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് സംരക്ഷണമേകേണ്ട കടല്‍ഭിത്തി നിര്‍മ്മാണവുമാണ് ഇടതു വലതു മുന്നണികള്‍ ഒത്തുകളിച്ച് അട്ടിമറിച്ചതെന്ന് ഉണ്ണികൃഷ്ണന്‍ ഓര്‍മ്മപ്പെടുത്തി.
കൊട്ടാരം ഉണ്ണികൃഷ്ണന്റെ പ്രചാരണം ഇടതു- വലതു മുന്നണികള്‍ക്ക് ഒരുപോലെ ഭീഷണി ഉയര്‍ത്തിക്കഴിഞ്ഞു. നിലവില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറികൂടിയായ ഇദ്ദേഹം രാഷ്ട്രീയ സ്വയംസേവക സംഘത്തിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. അമ്പലപ്പുഴ, ഹരിപ്പാട് താലൂക്ക് കാര്യവാഹ്, ജില്ലാ സേവാപ്രമുഖ്, വിഎച്ച്പി ജില്ലാ സെക്രട്ടറി, ഭാരതീയ വിചാരകേന്ദ്രം ജില്ലാ സെക്രട്ടറി, ആള്‍ കേരള വോളീബോള്‍ ടൂര്‍ണമെന്റ് വര്‍ക്കിങ് ചെയര്‍മാന്‍ തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ഭാര്യ: സരസ്വതി. മകന്‍: ശ്യാംകൃഷ്ണന്‍. മകള്‍: മീനാക്ഷികൃഷ്ണ.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കമാല്‍ എം. മാക്കിയിലും യുഡിഎഫ് സ്ഥാനാര്‍ത്ഥി എ.ആര്‍. കണ്ണനുമാണ്.

Related News from Archive
Editor's Pick