ഹോം » പ്രാദേശികം » ആലപ്പുഴ » 

ജില്ലയില്‍ കന്നി വോട്ടര്‍മാര്‍ 11,527

October 21, 2015

ആലപ്പുഴ: ജില്ലയില്‍ പുതുതായി 11,527 പേര്‍ പുതുതായി വോട്ടര്‍പട്ടികയില്‍ ഇടം നേടി. ഇതോടെ ജില്ലയിലെ മൊത്തം വോട്ടര്‍മാരുടെ എണ്ണം 16,41,103 ആയി. സ്ത്രീവോട്ടര്‍മാര്‍ തന്നെയാണ് കൂടുതല്‍8,62,173 പേര്‍. 7,78,930 ആണ് പുരുഷവോട്ടര്‍മാര്‍. പഞ്ചായത്തുകളില്‍ മൊത്തത്തില്‍ 13,63,470 വോട്ടര്‍മാരുണ്ട്. സ്ത്രീകള്‍ 6,45,606. പുരുഷവോട്ടര്‍മാരുടെ എണ്ണം 71,7864. നഗരസഭകളില്‍ ഇക്കുറിയുള്ള മൊത്തം വോട്ടര്‍മാര്‍ 2,77,633 ആയി. സ്ത്രീകള്‍ 1,33,324. പുരുഷന്മാര്‍ 1,44,309. കൂടുതല്‍ വോട്ടര്‍മാരുള്ളത് ആലപ്പുഴ നഗരസഭയിലാണ്. 1,24,000 വോട്ടര്‍മാര്‍. കായംകുളം നഗരസഭയില്‍ 52,706, മാവേലിക്കരയില്‍ 22,215. ചെങ്ങന്നൂര്‍ 19,646, ചേര്‍ത്തല 34,729. ഹരിപ്പാട് 24,337. വോട്ടര്‍പട്ടികയില്‍ കൃത്യമായി വിവരം നല്‍കാത്തതോ, വിവരങ്ങള്‍ തെളിയിക്കപ്പെടാന്‍ കഴിയാത്തതോ ആയ നിരവധിപേര്‍ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. നിരവധി പുതിയ വോട്ടര്‍മാരുടെ പേരുകള്‍ പട്ടികയില്‍ സ്ഥാനംപിടിച്ചിട്ടില്ലെന്ന പരാതി വ്യാപകമായുണ്ട്.

Related News from Archive
Editor's Pick