ഹോം » പ്രാദേശികം » വയനാട് » 

തിരുനെല്ലിയില്‍ പുത്തരി ഉത്സവം

October 20, 2015

തിരുനെല്ലി : മഹാവിഷ്ണു ക്ഷേത്രത്തില്‍ പുത്തരി ഉത്സവം 22 ന് നടക്കും. ചെറിയ ആക്കൊല്ലി തറവാട്ടുകാര്‍ ക്ഷേത്ര പരിസരത്തെ അപ്പപാറ അമ്മക്കാവില്‍ നിന്ന് ശേഖരിക്കുന്ന നെല്‍കതിര്‍ 21 ന് ദൈവത്താര്‍ മണ്ഡപത്തില്‍ സൂക്ഷിക്കും. 22 ന് 10 മണിക്ക് ശേഷം വാദ്യമേളങ്ങളോടെ നെല്‍കതിര്‍ ക്ഷേത്രനടയിലെത്തിച്ച് മേല്‍ശാന്തി പൂജ നടത്തും. തുടര്‍ന്ന് ഭക്തര്‍ക്ക് കതിര്‍ പ്രസാദമായി നല്‍കും. ഉച്ചയ്ക്ക് അന്നദാനം ഉണ്ടായിരിക്കും.

Related News from Archive
Editor's Pick