ഹോം » കേരളം » 

യുവതികള്‍ ശബരിമല സന്നിധാനത്തെത്തുന്നു

വെബ് ഡെസ്‌ക്
October 20, 2015

yuvathiപത്തനംതിട്ട: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ ധിക്കരിച്ച് യൗവ്വനയുക്തകളായ സ്ത്രീകള്‍ സന്നിധാനത്തെത്തുന്നു. തുലാം ഒന്നിന് നടതുറന്നപ്പോഴും ഇത്തരത്തില്‍ യുവതികള്‍ സന്നിധാനത്തെത്തിയതായി പരാതിയുണ്ട്.

പത്തുവയസ്സിന് മുകളിലും 50 വയസ്സിന് താഴെയുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ ആചാരപ്രകാരം പ്രവേശനം നിഷിദ്ധമാണ്. ഇത്തരത്തില്‍ ആചാരങ്ങള്‍ക്ക് വിരുദ്ധമായി യുവതികള്‍ സന്നിധാനത്തെത്തുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ പമ്പാ ഗണപതി കോവിലിന് സമീപം പോലീസിനേയും ദേവസ്വം ഗാര്‍ഡിനേയും ചുമതലപ്പെടുത്തിയിട്ടുമുണ്ട്. എന്നാല്‍ ഈ സംവിധാനം ഫലപ്രദമാകുന്നില്ല എന്നതിന് ഉദാഹരണമാണ് കഴിഞ്ഞദിവസവും സ്ത്രീകള്‍ സന്നിധാനത്ത് എത്തിയത്.

മാസപൂജാവേളകളില്‍ പലപ്പോഴും ശബരിമലയിലും പമ്പയിലുംമതിയായ പോലീസിനെ നിയോഗിക്കാറില്ല. അതുകൊണ്ടുതന്നെ തിരക്കുണ്ടാകുമ്പോള്‍ ഭക്തരെ നിയന്ത്രിക്കാനും നീരീക്ഷിക്കാനും കഴിയുന്നില്ലെന്ന വിമര്‍ശനവും ശക്തമാണ്.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick