ഹോം » ഭാരതം » 

വിലവര്‍ധന പിടിച്ചുനിര്‍ത്താന്‍ മൂവായിരം ടണ്‍ ധാന്യം ഇറക്കുമതി ചെയ്യുന്നു

വെബ് ഡെസ്‌ക്
October 21, 2015

pulsesന്യൂദല്‍ഹി: മൂവായിരം ടണ്‍ പയര്‍ധാന്യങ്ങള്‍ ഇറക്കുമതി ചെയ്യാവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പരിപ്പ് 2000 ടണ്ണും ഉഴുന്ന് പരിപ്പ് 1000 ടണ്ണുമാണ് ഇറക്കുമതി ചെയ്യുന്നത്. പരിപ്പിന്റെ വില 200 രൂപ കടന്ന സാഹചര്യത്തിലാണ് ഇറക്കുമതി.

മൈസൂര് 205 രൂപയും പോണ്ടിച്ചേരിയില്‍ 210 രൂപയുമാണ് വില. കഴിഞ്ഞ ആഴ്ച ഇത് 185 രൂപയായിരുന്നു. അസാധാരണമായ വിലക്കയറ്റം ഉണ്ടായ സാഹചര്യത്തിലാണ് ഇറക്കുമതിക്കായി സര്‍ക്കാര്‍ തീരുമാനമെടുത്തത്. കഴിഞ്ഞ വര്‍ഷം ഒരു കിലോഗ്രാം പരിപ്പിന് 85 രൂപയും ഉഴുന്നിന് 170രൂപയും ആയിരുന്നു വില.

ദല്‍ഹിയിലെ 400 കേന്ദ്രീയ ഭണ്ഡാറുകളില്‍ ഇറക്കുമതി ചെയ്യുന്ന പരിപ്പും ഉഴുന്നും എത്തിക്കുവാന്‍ കാബിനറ്റ് സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇറക്കുമതി ചെയ്യുന്ന പരിപ്പിന് വില 120 രൂപയായിരിക്കുമെന്ന് പൊതുവിതരണമന്ത്രാലയം അറിയിച്ചു.

അതിനിടെ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നടപടികള്‍ കൈക്കൊണ്ടതിനെത്തുടര്‍ന്ന് പയറുവര്‍ഗങ്ങളുടെ വില താഴ്ന്നു തുടങ്ങി.  ക്വിന്റലിന് 500 രൂപവരെയാണ് ദല്‍ഹി വിപണിയില്‍ കുറഞ്ഞിരിക്കുന്നത്.പയര്‍വര്‍ഗങ്ങളുടെ വിലക്കയറ്റം തടയാന്‍ കേന്ദ്രം ഞായറാഴ്ചയാണ് കടുത്ത നടപടികള്‍ എടുത്തു തുടങ്ങിയത്. ഇതാണ് വിലകുറയാന്‍ കാരണമെന്ന് വ്യാപാരികള്‍ പറഞ്ഞു.

കരിഞ്ചന്ത തടയാന്‍ നടപടിയെടുത്ത സര്‍ക്കാര്‍ അംഗീകൃത വ്യാപാരികള്‍ക്ക് പയറുവര്‍ഗങ്ങള്‍ ശേഖരിക്കാനുള്ള പരിധിയും നിശ്ചയിച്ചിരുന്നു.കരിഞ്ചന്തയ്ക്ക് എതിരെ കടുത്ത നടപടിയെടുക്കാന്‍ കേന്ദ്രം വിവിധ സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുമുണ്ട്.

ഭാരതം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick